38.700 ഗ്രാംഎംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ

Screenshot
കാസറഗോഡ് : രഹസ്യ വിവരത്തെ തുടർന്ന് പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് വീട്ടിൽ നടത്തിയ റെയ്ഡിൽ 38.700 ഗ്രാം എംഡി എം എ യും 6.650 ഗ്രാം കഞ്ചാവുമായി മൂന്നു പേരെ അറസ്റ്റു ചെയ്തു .കാസറഗോഡ് നുള്ളിപ്പാടിയിലെ എൻ. എച്ച്. റാബിയത്ത് (39) , ചൂരി സ്വദേശി ഫർഹാൻ (30), മുട്ടത്തോടി ഹിദായത്ത് നഗറിലെ മുഹമ്മദ് സാദിഖ് (32) എന്നിവരെയാണ് എസ്.ഐ.എൽ. വിഷ്ണുവും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ വൈകുന്നേരത്തോടെ ഒന്നാം പ്രതിയായ റാബിയത്തിൻ്റെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴാണ് കിടപ്പുമുറിയിലെകട്ടിലിനടിയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ വിൽപനക്കായി സൂക്ഷിച്ച മാരക ലഹരി മരുന്നായ എംഡി എം എ യും കഞ്ചാവും പോലീസ് സംഘംപിടികൂടിയത്.







