യാത്രക്കാരനെ മർദ്ദിച്ച കണ്ടക്ടറും ഡ്രൈവറും അറസ്റ്റിൽ

Screenshot
മയ്യിൽ .യാത്രക്കാരനായ വയോധികനെ ബസ് സ്റ്റോപ്പിൽ ഇറക്കാത്തത് ചോദ്യം ചെയ്ത വിരോധത്തിൽ മർദ്ദിച്ച സംഭവത്തിൽ സ്വകാര്യ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റു ചെയ്തു. മയ്യിൽ കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യബസിലെ കണ്ടക്ടർ കൊളച്ചേരി മുക്കിലെ അമീർ (28), ഡ്രൈവർ നാറാത്ത് ആലിങ്കീഴിലെ ശ്യാം രാജ് (30) എന്നിവരെയാണ് മയ്യിൽ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ രാവിലെ 10മണിയോടെയാണ് സംഭവം. ബസ് യാത്രക്കാരൻ നാറാത്ത് സ്വദേശി നാരായണനെ (78)യാണ് പ്രതികൾ മർദ്ദിച്ചത്. കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ഇറക്കുന്നതിന് പകരം ദൂരേകൊണ്ടുപോയി ഇറക്കിയത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾമർദ്ദിച്ചത്.







