ലോൺ തുകയിൽ നിന്ന് ഗൂഗിൾ പേ വഴി പണം തട്ടിയെടുത്തു

ഇരിക്കൂർ : വയോധികന് ബേങ്ക് ലോൺ ആയി ലഭിച്ച അഞ്ചുലക്ഷം രൂപയിൽ നിന്നും 1 ,13, 219 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ഇരിക്കൂർ പെരുവളത്ത് പറമ്പയിലെ കെ.സുകുമാരൻ്റെ (70) പരാതിയിലാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്. പരാതിക്കാരൻ്റെ ഇരിക്കൂർ ഗ്രാമീൺ ബാങ്കിൻ്റെ പെരുവളത്ത് പറമ്പ ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്ക് ലോൺ ആയി ലഭിച്ച 5 ലക്ഷം രൂപയിൽ നിന്നും കഴിഞ്ഞ മാസം 31 നും ഈ മാസം 9 നുമായി 1,13, 219 രൂപ ഗൂഗിൾ പേ വഴി വിവിധ പേരുകളുള്ള അക്കൗണ്ടു വഴി അജ്ഞാതൻതട്ടിയെടുത്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






