LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 12, 2026

കെ.ഇ.ഡബ്ല്യു.എസ്.എ. കണ്ണൂർ ജില്ലാ സമ്മേളനം പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണൻ എം എൽ എ ഉദ്ഘാടനംചെയ്തു.

0
a2ea65f6-9505-40c6-b9e6-9b176e961c7a
Spread the love

പയ്യന്നൂര്‍: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍ വൈസേര്‍സ് അസോസിയേഷന്‍ (കെഇഡബ്ല്യുഎസ്എ) ജില്ലാ സമ്മേളനംകണ്ടോത്ത് കൂര്‍മ്പ ഓഡിറ്റോറിയത്തിലെബാലസുബ്രഹ്മണ്യന്‍ നഗറില്‍ വി.കുഞ്ഞികൃഷ്ണൻ എം എൽ എ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. എം മാത്യു അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡണ്ട് പി.വി.രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. എം എസ് അജേഷ് കുമാർ സംഘാടന റിപ്പോർട്ടും പി.സുനിൽകുമാർ
ക്ഷേമ ഫണ്ട് വിശദീകരണവും പിപി ഷിബുപ്രവർത്തനറിപ്പോർട്ടും നടത്തി. ജി. വിജയകുമാർ,ബി സുരേഷ് കുമാർ, സി.ദാസൻ എന്നിവർ സംസാരിച്ചു. ടി സുമേഷ് സ്വാഗതവും കെവി ശ്രീകുമാർ നന്ദിയും പറഞ്ഞു. 13ന് വെള്ളിയാഴ്ചരാവിലെ 9.30 ന് നടക്കുന്ന പൊതു സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ.എം. മാത്യൂ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡണ്ട് പി.വി. രാഗേഷ്, ജനറല്‍ സെക്രട്ടറി എം.എസ്. അജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
ജില്ലാ സംസ്ഥാന നേതാക്കള്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ഇതര സംഘടനാ നേതാക്കന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കമ്പനി സ്റ്റാളിന്റെ ഉദ്ഘാടനം സംസ്ഥാന ട്രഷറര്‍ വി.പി.രതീഷ് നിര്‍വഹിക്കും. ഇലക്ട്രിക്കല്‍ പ്ലംബിംഗ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, ഷേണായി സ്‌ക്വയറിലേക്ക് പ്രകടനം, ആദരവ് എന്നിവയും നടക്കും. വൈകുന്നേരം അഞ്ചരക്ക് നടക്കുന്ന സമാപന സമ്മേളനം എം.വിജിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ അഡ്വ.സരിന്‍ ശശി ചികിത്സാ സഹായ വിതരണം നിര്‍വഹിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!