യുവാവിനെ കുത്തി കൊല്ലാൻ ശ്രമം പ്രതി അറസ്റ്റിൽ.

Screenshot
കാഞ്ഞങ്ങാട് :മുൻ വിരോധം വെച്ച് യുവാവിനെ വാട്സാപ്പ് കോളിൽ ഭീഷണിപ്പെടുത്തുകയും വിളിച്ചു വരുത്തി കത്തി കൊണ്ട് മൂന്ന് തവണകുത്തി വധിക്കാൻശ്രമം ഒരാൾ അറസ്റ്റിൽ. പുതുക്കൈചതുരകിണർ നരിക്കാട്ട് മണ്ഡ ളത്തെ ഭൂതാനം ഹൗസിൽ വിഷ്ണു (21) വിനെയാണ് ഹൊസ്ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. ഷൈൻ അറസ്റ്റുചെയ്തത്.
പുതുകൈ ഉപ്പിലകൈ അടുക്കത്ത്പറമ്പ യിലെ കെ.അഭിലാഷിൻ്റെ (41) പരാതിയിലാണ് വധശ്രമത്തിനു കേസെടുത്തിരുന്നത്.
നരിക്കാട്ട് മണ്ഡള ത്തെ അർജുൻ, അനൂപ് ,കാവടി അബി എന്നിവരാണ് മറ്റു പ്രതികൾ ഇവർ ഒളിവിലാണ്.
8 ന്ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പരാതിക്കാരനെ വാട്സാപ്പ് കോൾ ചെയ്തു ജീവിക്കാൻ വിടില്ലെന്ന് പറയുകയും 2.30 മണിക്ക് ഒന്നാം പ്രതി വീടിനു സമീപം റോഡിൽ വെച്ച്കുത്തി കൊല്ലാൻ ശ്രമിക്കുകയും മറ്റു പ്രതികൾ കൈക്കൊണ്ട് അടിച്ചും ചവിട്ടിയും ഗുരുതര പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. സാരമായി പരിക്കേറ്റ യുവാവ് കാസറഗോഡ് മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വധശ്രമത്തിനു കേസെടുത്ത പോലീസ് വിഷ്ണുവിനെ പിടികൂടി. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.







