എം.ഡി എം എയുമായി രണ്ടു പേർ അറസ്റ്റിൽ

Screenshot
നീലേശ്വരം : സ്കൂട്ടറിൽ കടത്തി കൊണ്ടുവന്ന 1.5 ഗ്രാം എംഡി എം എയുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പ് പുഞ്ചാവിയിലെ സലാം ഖലീൽ (41), സദ്ദാം മുക്കിലെ കെ. ആഷിഖ് (30) എന്നിവരെയാണ് എസ്. ഐ. സി. സുമേഷ് ബാബുവും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 10.15 മണിക്ക് കോട്ടപ്പുറം വെച്ചാണ് കെ എൽ .60 .ഡബ്ല്യു .8799 നമ്പർ സ്കൂട്ടറിൽ കടത്തി കൊണ്ടുവന്ന 1.5 ഗ്രാം എംഡി എം എയുമായി പ്രതികളെ പോലീസ്പിടികൂടിയത്. പ്രതികൾ സഞ്ചരിച്ചസ്കൂട്ടറും മൊബൈൽ ഫോണുംപോലീസ് കസ്റ്റഡിയിലെടുത്തു.






