പീഡനശ്രമം ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ

Screenshot
ചെറുപുഴ: പീഡന കേസിൽ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. ചെറുപുഴ ടൗണിലെ മാസ് ട്രാവൽസ് ഉടമയും എൽഐസി ഏജൻ്റുമായ ചെറുപുഴ കാക്കേ ഞ്ചാലിലെ കെ. സജി (60) യെയാണ് ചെറുപുഴ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സ്ത്രീയെ സ്ഥാപനത്തിൽ വെച്ച് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് സ്ത്രീ പോലീസിൽ പരാതി നൽകി. ഇതിനു മുമ്പും സ്‌ത്രീക്കു നേരെ പീഡനശ്രമം നടന്നതായും പരാതിയിൽ ചൂണ്ടികാട്ടിയതിനെ തുടർന്ന് കേസെടുത്തപോലീസ് ഇന്നലെ രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.






