മണൽ കടത്ത് ടിപ്പർ ലോറി വീട്ടുമതിലും വൈദ്യുതി തൂണും തകർത്തു

കണ്ണപുരം. അനധികൃതമായി പുഴമണൽ ടിപ്പർ ലോറിയിൽ കടത്തി കൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനം കണ്ട് അമിത വേഗതയിൽ ഓടിച്ചു പോയി റോഡരികിലെ വീടിൻ്റെ മതിലും വൈദ്യുതി തൂണും ഇടിച്ചു തകർത്ത് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.30 മണിക്ക് കല്യാശേരി കപ്പോത്ത് കാവ് വെച്ചാണ് കെ. എൽ. 58.5649 നമ്പർ ടിപ്പർ ലോറി എസ്. ഐ. എൻ.കെ.സഹദും സംഘവും പിടികൂടിയത്. ഓടിപ്പോയ ഡ്രൈവറുടെ മൊബൈൽ ഫോണും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ മണൽ മോഷണത്തിനു കണ്ണപുരം പോലീസ് കേസെടുത്തു.






