എംഡി എം എയുമായി രണ്ടു പേർ അറസ്റ്റിൽ

Screenshot
വളപട്ടണം : കാറിൽ കടത്തുകയായിരുന്ന4.760 ഗ്രാം എംഡി എം എയുമായി രണ്ടു പേരെ പോലീസ് പിടികൂടി. വളപട്ടണം ചെറുപള്ളിയിലെ അമ്പലത്തിനകത്ത് ഹൗസിൽ മുഹമ്മദ് ജംഷിൻ(37), കല്യാശേരി സെൻട്രലിലെ പി. ഫസൽ (29) എന്നിവരെയാണ് എസ്. ഐ. എ. ഇബ്രാഹിം അറസ്റ്റു ചെയ്തത്. പാപ്പിനിശേരി പഞ്ചായത്ത് ഹൈസ്കൂളിന് സമീപം വെച്ചാണ് കെ എൽ . 07. സി. എൽ. 7771 നമ്പർ കാറിൽ കടത്തുകയായിരുന്ന മാരകലഹരിമരുന്നായ4.760 ഗ്രാം എംഡിഎംഎയുമായി പ്രതികളെ പോലീസ് പിടികൂടിയത്. പ്രതികളുടെ ഫോണുകളും എടി എം കാർഡുകളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു.






