യുവാവിനെ മർദ്ദിച്ച വ്യാപാരിക്കെതിരെ കേസ്

Screenshot
പെരിങ്ങോം: കടയുടെ പൂട്ട് നശിപ്പിച്ചുവെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ സോഡ കുപ്പി കൊണ്ട് തലക്കടിച്ചും തള്ളിയിട്ട് കയ്യുടെഷോൾഡറിന് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ വ്യാപാരിക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. വെള്ളോറ ചെക്കി കുണ്ടിലെ സിപി രാജേഷിൻ്റെ (47) പരാതിയിലാണ്
വ്യാപാരി വെള്ളോറ ചെക്കിക്കുണ്ടിലെ കെ.കെ. മോഹൻദാസിനെ(63) തിരെ പെരിങ്ങോം പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 2 3 ന് 6.30 മണിക്ക് ചെക്കിക്കുണ്ട് വെച്ചായിരുന്നു സംഭവം. വ്യാപാരിയായ മോഹൻദാസിനെയും ഭാര്യയെയും മർദ്ദിച്ചുവെന്ന പരാതിയിൽ കഴിഞ്ഞ ദിവസംരാജേഷിനെതിരെ യു പോലീസ്കേസെടുത്തിരുന്നു.






