LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 2, 2026

ഗ്യാനേഷിൻ്റെ തിരഞ്ഞെടുപ്പ് അട്ടിമറിക്കു പിന്നിൽമോദി – അമിത്ഷാ .

0
711d222b-6f55-44a1-990b-5e0b3cea5bcf
Spread the love

കരിവെള്ളൂർ: നരേന്ദ്രമോദി – അമിത്ഷാ കൂട്ടുകെട്ടിൻ്റെ ഗൂഢതാല്പര്യാർത്ഥമാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചതെന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് നേതാവ് അഡ്വ.ഇ.ആർ.വിനോദ് കുമാർ പറഞ്ഞു.
‘തീവ്രവോട്ടർപട്ടിക പരിഷ്കരണം: അവകാശവാദങ്ങളും യാഥാർത്ഥ്യവും’ എന്ന വിഷയത്തിൽ കരിവെള്ളൂർ ഭഗത് സിങ്ങ് സംവാദവേദി സംഘടിപ്പിച്ച ജനകീയ സംവാദത്തിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നാളിതുവരെയായി നടന്ന വോട്ടർപട്ടിക പരിഷ്കരണ നടപടികളിൽ നിന്ന് വ്യത്യസ്തമായി അങ്ങേയറ്റം കേന്ദ്രീകൃതമായി ഇതു നിർവ്വഹിച്ചത് അട്ടിമറി നടത്തുന്നതിന് വേണ്ടിയാണ്.ഇന്ത്യയിലെല്ലായിടത്തും ഒരേ ചോദ്യാവലികളും ഫോറങ്ങളുമല്ല ഇതിനു വേണ്ടി ഉപയോഗിപ്പെട്ടത്.

ഗ്യാനേഷ്കുമാർ രാജിവെക്കണമെന്ന ആവശ്യം മിനിമം ജനാധിപത്യ ബോധത്തിൽ നിന്നുണ്ടാവുന്നതാണ്. എന്നാൽ അതുകൊണ്ടൊന്നും പ്രശ്നം തീരുന്നില്ല.2023ലെ ജനപ്രാതിനിധ്യ നിയമദേദഗതി പിൻവലിക്കണം. ഭരണഘടനയ്ക്കും വോട്ടർ അവകാശ ചട്ടങ്ങൾക്കും വിരുദ്ധമായ ഈ നിയമം നിലനിൽക്കുവോളം അധികാരത്തിലെത്തുന്ന ആർക്കും അട്ടിമറി നടത്താനാവും. മഹത്തായ പോരാട്ടങ്ങളിലൂടെ രൂപംകൊണ്ട ജനാധിപത്യ ഇന്ത്യ നിലനിൽക്കണമെങ്കിൽ പൗരന്മാരുടെ വോട്ടവകാശം സംരക്ഷിക്കപ്പെടണം – അഡ്വ.വിനോദ് ഊന്നിപ്പറഞ്ഞു.

ഭഗത് സിങ്ങ് സംവാദവേദി ഹാളിൽ നടന്ന പരിപാടിയിൽ കെ.രാജൻ അധ്യക്ഷനായിരുന്നു.പി.മുരളീധരൻ സ്വാഗതം പറഞ്ഞു. കെ.പി.രാജശേഖരൻ, പി.വി.ജി. കരിവെള്ളൂർ, എം.സുധാകരൻ, ഷീബമുരളി, കെ.എ. ശങ്കരൻ, എം.എ.മോഹനൻ, വിനയൻ കല്ലത്ത്, കെ.സുരേശൻ, ടി.കെ.അബ്ദുൾസമദ്, എൻ.അബ്ദുൾ ലത്തീഫ്, സി.ദിവാകരൻ എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!