കേരള സ്റ്റേറ്റ് ബ്രഷ് കട്ടര്‍ തൊഴിലാളി യൂണിയന് പേരാവൂർ നിയോജക മണ്ഡലം കൺവെൻഷൻ

പേരാവൂർ : കേരള സ്റ്റേറ്റ് ബ്രഷ് കട്ടര്‍ തൊഴിലാളി യൂണിയന് പേരാവൂർ നിയോജക മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി സനു ജോസഫ് ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹോളിൽ നാടായ യോഗത്തിൽ പി.വി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷർ മുജീബ് ഭരണഘടന അവതരണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.വി. അബ്ദുള്ള തളിപ്പറമ്പ്, ഷിൽജോ അയ്യൻകുന്ന്, വി.കെ. ഷാജി എന്നിവര്‍ സംസാരിച്ചു.
പുതിയ നിയോജക മണ്ഡലം പ്രതിനിധികളായി വി.കെ. ഷാജി കേളകം (പ്രസി.), വിനു മുഴക്കുന്ന്, പ്രമോദ് പായം, അലി പായം വൈസ് പ്രസി.), ഷാജി കേളകം, രാജീവൻ മണത്തണ, ഷിബിൻ കൊട്ടിയൂർ (ജോ. സെക്രട്ടറിമാർ), പ്രമോദ് പായം (സെക്രട്ടറി), സി.ഡി. റോയി (ജന. സെക്രട്ടറി), ജോസ് അയ്യംകുന്ന് (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.







