LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 24, 2026

കണ്ണൂരിൽ സമസ്ത ജില്ലാ കാര്യാലയമായ ഇസ്‌ലാമിക് സെന്ററിന് നേരെ ആക്രമണം; എസ്.കെ.എസ്.എസ്.എഫ്. യോഗത്തിനിടെ അതിക്രമമെന്ന് പരാതി

0
Screenshot

Screenshot

Spread the love

കണ്ണൂർ: കണ്ണൂരിലെ സമസ്ത ജില്ലാ കാര്യാലയമായ ഇസ്‌ലാമിക് സെന്ററിന് നേരെ ആക്രമണം. ജില്ലാ ആസ്ഥാനത്ത് വെച്ച് എസ്.കെ.എസ്.എസ്.എഫ്. (SKSSF) മട്ടന്നൂർ മേഖല കൗൺസിൽ യോഗം ചേരുന്നതിനിടെയാണ് ഒരു സംഘം ആളുകൾ ഓഫീസിലേക്ക് അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ടത്. അക്രമികൾ ഓഫീസിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും നേതാക്കളെ കയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതിയുണ്ട്.

സംഭവത്തിന് പിന്നിൽ പ്രാദേശിക മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളാണെന്ന് എസ്.കെ.എസ്.എസ്.എഫ്. നേതൃത്വം ആരോപിച്ചു. യോഗം സമാധാനപരമായി നടക്കുന്നതിനിടെ യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഷബീർ എടയന്നൂർ, മട്ടന്നൂർ നഗരസഭ മുസ്‌ലിം ലീഗ് കൗൺസിലർ വി.എൻ. മുഹമ്മദ്‌, യൂത്ത് ലീഗ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി ത്വാഹ മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡന്റ്‌ ഇസ്സുദ്ധീൻ കണ്ണൂർ സിറ്റി, കണ്ണൂർ മണ്ഡലം സെക്രട്ടറി സിറാജ് ബക്കളം എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ഹാളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

ഓഫീസിന്റെ ഗേറ്റ് ബലപ്രയോഗത്തിലൂടെ തള്ളിത്തുറന്നാണ് സംഘം അകത്തുകടന്നതെന്നും, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വർക്കിംഗ്‌ സെക്രട്ടറി ബഷീർ അസ്അദി നമ്പ്രം, ജില്ലാ സെക്രട്ടറി ഇസ്സുദ്ധീൻ പൊതുവാച്ചേരി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ കയ്യേറ്റം ചെയ്തതായും പ്രവർത്തകർ ആരോപിക്കുന്നു. കൗൺസിൽ അംഗങ്ങൾ പോലുമല്ലാത്ത ലീഗ്, യൂത്ത് ലീഗ് നേതാക്കൾ എന്തിനാണ് യോഗത്തിലേക്ക് അതിക്രമിച്ചു കയറിയതെന്നും ഓഫീസ് ആക്രമിച്ചതെന്നും വ്യക്തമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിൽ ഷബീർ എടയന്നൂർ നൽകിയ പ്രകോപനപരമായ സന്ദേശങ്ങളും ആഹ്വാനങ്ങളുമാണെന്നും ഇവർ ആരോപിക്കുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് ശക്തമായ തുടർനടപടികളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!