സ്ഥാപനത്തിൽ നിന്നും 5, 15,807 രൂപ കൈക്കലാക്കിയ ജീവനക്കാരിക്കെതിരെ കേസ്.

തളിപ്പറമ്പ :ആയുർവേദസ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ ജീവനക്കാരിക്കെതിരെ പോലീസ് കേസെടുത്തു. മൊറാഴയിൽ പ്രവർത്തിക്കുന്ന കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വൈദേഹത്തിലെ അക്കൗണ്ടൻ്റ് ചെമ്പേരി എരുവേശിയിലെ ടി.കെ. ദീപ (45) ക്കെതിരെയാണ് കേസെടുത്തത്. സ്ഥാപനത്തിലെ മേധാവി ഉളിക്കൽ നുച്യാട് സ്വദേശി ആദിപുരയിടത്തിൽ ഹൗസിൽ തോമസ് ജോസഫിൻ്റെ പരാതിയിലാണ് തളിപ്പറമ്പ പോലീസ് കേസെടുത്തത്. സ്ഥാപനത്തിലെ അക്കൗണ്ടൻ്റായ പ്രതി2024 മുതൽ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി വ്യാജ രേഖ ചമച്ചും പ്രതിയുടെ പേരിലുള്ള ഫോൺ നമ്പറുകളിൽ സ്ഥാപനത്തിൻ്റെ പണം ഉപയോഗിച്ച് റീചാർജ്ജ് നടത്തിയും വ്യാജ വൗച്ചർ ഉണ്ടാക്കിയും കൂടാതെ സ്ഥാപനത്തിൻ്റെ ആവശ്യങ്ങൾക്ക് വാങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾ സ്വന്തം ആവശ്യത്തിനു ദുരുപയോഗം ചെയ്തും ആകെ 5, 15,807 രൂപ സ്ഥാപനത്തിനു നഷ്ടം ഉണ്ടാക്കി വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







