വിദ്യാർത്ഥിനിയെ കടന്നു പിടിച്ച ബീഹാർ സ്വദേശി അറസ്റ്റിൽ

Screenshot
പയ്യന്നൂർ: റോഡരികിലൂടെ നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിനിയെ വിജനമായ സ്ഥലത്ത് വെച്ച്കടന്നു പിടിച്ച് മാനഹാനിവരുത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബീഹാർ മുസാഫർപൂർ മിനാപൂർ സ്വദേശി രാജേഷ് കുമാർ സാഹ് (44) നെയാണ് എസ്. ഐ. കെ. സുഹൈൽ അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം കുഞ്ഞിമംഗലം താമരക്കുളങ്ങരയിൽ വെച്ചാണ് സംഭവം. ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന 19കാരിയെയാണ് പ്രതി കടന്നു പിടിച്ചത് .തുടർന്ന് പെൺകുട്ടി ബന്ധുക്കളുടെ സഹായത്തോടെ പയ്യന്നൂർ പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പീഡന ശ്രമത്തിനു കേസെടുത്ത പയ്യന്നൂർപോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.







