വീട്ടിലെ വാഹനം തകർത്ത് അക്രമം നടത്തി വധിക്കാൻ ശ്രമം 3പേർ അറസ്റ്റിൽ

Screenshot
കണ്ണപുരം : വീട്ടിലേക്ക് അതിക്രമിച്ച് കയറി വാഹനവും വീടിൻ്റെ ജനൽ ചില്ലും അടിച്ച് തകർത്ത് വയോധികയെ കല്ലെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച വധശ്രമകേസിൽ മൂന്ന് അറസ്റ്റിൽ. മൊട്ടമ്മൽ പാറപ്പുറത്തെ പൂക്കൂട്ടി ഹൗസിൽ തോട്ടത്തിൽ സരോജിനിയുടെ(68) പരാതിയിലാണ് കണ്ണപുരം യോഗശാലക്ക് സമീപത്തെ പി. ശ്രീരൺധീർ (42), യോഗശാലയിലെ കരിക്കോട്ടുവളപ്പിൽ മനോജ് കുമാർ (53), കെ. കണ്ണപുരത്തെ നടക്കൽ ഹൗസിൽ
ഉദയൻ(31) എന്നിവരെയാണ് കണ്ണപുരം പോലീസ് അറസ്റ്റു ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.20 ന് രാത്രി 10.30 മണിക്കും 11 മണിക്കുമിടയിലാണ് സംഭവം. പരാതിക്കാരിയെയും മക്കളെയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും മകളുടെ മകൻ്റെ സ്കൂട്ടറും വീടിൻ്റെ ജനൽ ചില്ലും തകർക്കുകയും കല്ലെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്.






