യുവതിയെ കടന്നു പിടിച്ച ബസ് ജീവനക്കാരൻ അറസ്റ്റിൽ

Screenshot
ചന്തേര : മീൻ വാങ്ങാനെത്തിയ യുവതിയെ കടന്നു പിടിച്ച സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ. തൃക്കരിപ്പൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരൻ മാതമംഗലം എരമം സ്വദേശി പി. രാജേഷിനെ(46) യാണ് ചന്തേര എസ്.ഐ വിഷ്ണു എസ്. നായർ അറസ്റ്റു ചെയ്തത് .ഇന്ന് രാവിലെ കാഞ്ഞങ്ങാട് അലാമിപ്പള്ളിക്ക് സമീപം വെച്ചാണ് പ്രതി പോലീസ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് ബീരിച്ചേരിയിലെ മത്സ്യവിൽപന കേന്ദ്രത്തിനു സമീപം വെച്ചാണ് യുവതിയെ പ്രതി കടന്നു പിടിച്ച് മാനഹാനിവരുത്തിയത്. യുവതി ബഹളം വെച്ചതോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. പരാതിയിൽകേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് പ്രതിയെ ഇന്ന് കാഞ്ഞങ്ങാട് വെച്ച് പിടികൂടിയത്.






