ട്രെയിനിൽ പെൺകുട്ടിയെ ശല്യം ചെയ്ത രണ്ടു പേർ അറസ്റ്റിൽ.

Screenshot
കാഞ്ഞങ്ങാട്: ക്ഷേത്ര ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ട്രെയിനിൽ വെച്ച് ശല്യം ചെയ്ത രണ്ടു പേർ അറസ്റ്റിൽ. മാതമംഗലം എരമം കുറ്റൂരിലെ ഇ.ദീപു (36) ,എരമത്തെ പ്രമോദ് (54) എന്നിവരെയാണ് കാസറഗോഡ് റെയിൽവേ പോലീസ് അറസ്റ്റു ചെയ്തത്.
കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു വരികയായിരുന്ന പെൺകുട്ടിയെ ട്രെയിൻ യാത്രയ്ക്കിടയിൽ പ്രതികൾ ശല്യപ്പെടുത്തുകയായിരുന്നു.
പെൺകുട്ടിയും കുടുംബവും ഓഖ എക്സ്പ്രസിൽ കാഞ്ഞങ്ങാട്ടേക്ക് യാത്ര ചെയ്ത് കാഞ്ഞങ്ങാട് സ്റ്റേഷൻ എത്താറായപ്പോഴാണ് പ്രതികൾ പെൺകുട്ടിയെ ശല്യപ്പെടുത്തിയത്. പിന്നീട് കാഞ്ഞങ്ങാട് ട്രെയിനിറങ്ങിയ പെൺകുട്ടി പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയും. ഉടൻ തന്നെ റെയിൽവേ പോലീസിന് വിവരം കൈമാറുകയും ചെയ്തു സ്ഥലത്തെത്തിയ എസ് ഐ രാജീവൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു കോടതി പ്രതികളെ റിമാൻ്റ് ചെയ്തു.






