കുലുക്കിക്കുത്ത് ചൂതാട്ടം മൂന്ന് പേർ പിടിയിൽ

Screenshot
കാഞ്ഞങ്ങാട് : പണം വെച്ച്കുലുക്കിക്കുത്ത് ചൂതാട്ടം മൂന്നു പേരെ പോലീസ് പിടികൂടി. ഹൊസ്ദുർഗ് പിള്ളേർ പീടിക ക്വാട്ടേർസിൽ താമസിക്കുന്ന കാഞ്ഞങ്ങാട് സൗത്തിലെ കെ.ജാസിർ(27),പയ്യന്നൂർ കണ്ടോത്ത് പാട്യത്തെ സി.വിജീഷ് കുമാർ (52), ചിത്താരി രാവണേശ്വരത്തെ കെ. തൽഹത്ത് (41) എന്നിവരെയാണ് ഹൊസ്ദുർഗ് സ്റ്റേഷൻ എസ്.ഐ പി . എ .അബ്ദുൾബാസിതും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.40 മണിക്ക് കാഞ്ഞങ്ങാട് കുറുന്തൂർ ഗുരുവന്നൂർ ശ്രീദുർഗ്ഗാ പരമേശ്വരി ക്ഷേത്രപരിസരത്തെ വയലിൽ വെച്ച് കുലുക്കിക്കുത്ത് ചൂതാട്ടത്തിനിടെയാണ് സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും9130 രൂപയും പോലീസ് പിടിച്ചെടുത്തു.






