LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 15, 2026

കണ്ണൂർ വേവ്സ് – നീലാംബരി മ്യൂസിക് ക്ലബ് വാർഷികാഘോഷവും സി.എം. ഭരതൻ സ്മാരക പുരസ്‌കാര സമർപ്പണവും ഒക്ടോബർ 24-ന്

0
Screenshot

Screenshot

Spread the love

കണ്ണൂർ: കണ്ണൂരിന്റെ സാമൂഹ്യ, സാംസ്കാരിക, കലാരംഗത്ത് നിറസാന്നിധ്യമായ കണ്ണൂർ വേവ്സ് കലാസാംസ്കാരിക ട്രസ്റ്റ്, നീലാംബരി മ്യൂസിക് ക്ലബ് എന്നിവയുടെ വാർഷികാഘോഷവും പുരസ്‌കാര സമർപ്പണവും ഒക്ടോബർ 24-ന് വൈകുന്നേരം 5 മണിക്ക് കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടക്കും.

കണ്ണൂരിലെ വ്യാവസായിക രംഗത്തെ പ്രമുഖനായ ധനലക്ഷ്മി ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന സി.എം. ഭരതന്റെ പേരിലുള്ള സ്മാരക പുരസ്‌കാരം മികച്ച വ്യവസായിയും മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്ററും പി.വി.എസ്. ഗ്രൂപ്പിന്റെ എം.ഡിയുമായ പി.വി. നിധീഷ് ചന്ദ്രന് സമ്മാനിക്കും. ചടങ്ങ് അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ മേയർ അഡ്വ. പി. ഇന്ദിര പുരസ്‌കാര സമർപ്പണം നിർവഹിക്കും. കൂടാതെ, കേരള ഫോക് ലോർ അക്കാദമി ചെയർമാൻ വി.കെ. സുരേഷ് ബാബുവിനെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കും.

തുടർന്ന് സംഗീത കലാക്ഷേത്രം വിദ്യാർത്ഥികളുടെ മനോഹരമായ നൃത്ത സന്ധ്യയും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ.പി. ശ്രീശൻ, എം.സി. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ഒ.എൻ. ശേഖരൻ, എം.ആർ. അഷ്റഫ്, പി.വി. ജയരാമൻ തുടങ്ങിയവർ പങ്കെടു്ത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!