LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 16, 2026

കൂടുതൽ മനോഹരമായ കാഴ്ചകളുമായി ദുബൈ ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസണിന് തുടക്കം

0
Screenshot

Screenshot

Spread the love

ദുബൈ: പതിവുകാഴ്ചകളേക്കാൾ കൂടുതൽ മനോഹരമായ ലോകമൊരുക്കി പ്രശസ്ത വിനോദ കേന്ദ്രമായ ദുബൈ ‘ഗ്ലോബൽ വില്ലേജി’ന്റെ പുതിയ സീസണിന് വർണാഭമായ തുടക്കം. ‘എ മോർ വണ്ടർഫുൾ വേൾഡ്’ (കൂടുതൽ മനോഹരമായ ഒരു ലോകം) എന്ന പ്രമേയത്തിൽ ആരംഭിച്ച 31-ാം സീസൺ 2027 മേയ് മാസം വരെ നീണ്ടുനിൽക്കും. ബുധനാഴ്ച വൈകീട്ട് പൊതുജനങ്ങൾക്കായി കവാടങ്ങൾ തുറന്നതോടെ സന്ദർശകരുടെ അഭൂതപൂർവമായ ഒഴുക്കാണ് അനുഭവപ്പെട്ടത്.

ലോകത്തിലെ തൊണ്ണൂറിലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 29 പവലിയനുകളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. സംഗീതം, നൃത്തം, അക്രോബാറ്റിക്സ്, ലൈവ് പെർഫോർമൻസ് എന്നിവ ഉൾപ്പെടെ സീസണിലുടനീളമായി 40,000ത്തിലധികം കലാപ്രകടനങ്ങളാണ് അരങ്ങേറുക. 3,500-ലധികം ഷോപ്പിങ് ഔട്ട്‌ലെറ്റുകൾ, 250-ലധികം ഭക്ഷണശാലകൾ, 200-ലധികം വിനോദ ഉപകരണങ്ങൾ എന്നിവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ശ്രീലങ്ക, റഷ്യ, അസർബൈജാൻ, സിറിയ, കുവൈത്ത് എന്നീ പവലിയനുകളിൽ പുതിയ മാറ്റങ്ങളും നവീകരണങ്ങളും വരുത്തിയിട്ടുണ്ട്.

ആദ്യദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന വർണാഭമായ ‘പരേഡ് ഓഫ് ദി വേൾഡ്’ പ്രകടനവും, പുതിയ സീസണിന്റെ തുടക്കം ആഘോഷമാക്കാൻ 600 ഡ്രോണുകൾ അണിനിരന്ന അതിമനോഹരമായ ഡ്രോൺ ഷോയും രാത്രിയിലെ ആകാശത്ത് വർണവിസ്മയം തീർത്തു. കുട്ടികൾക്കും മുതിർന്നവർക്കുമായി പുതിയ റൈഡുകളും ആക്ഷൻ സ്റ്റണ്ട് ഷോകളും ഇത്തവണത്തെ പ്രധാന ആകർഷണങ്ങളാണ്.

പ്രവർത്തന സമയം:

 ഞായർ മുതൽ ബുധൻ വരെ: വൈകുന്നേരം 4:00 മുതൽ അർധരാത്രി 12:00 വരെ.

 വ്യാഴം മുതൽ ശനി വരെയും പൊതു അവധി ദിവസങ്ങളിലും: വൈകുന്നേരം 4:00 മുതൽ രാത്രി 1:00 വരെ.

 പ്രത്യേക ശ്രദ്ധയ്ക്ക്: പൊതു അവധി ദിവസങ്ങൾ ഒഴികെയുള്ള ചൊവ്വാഴ്ചകൾ കുടുംബങ്ങൾക്കും സ്ത്രീകൾക്കും മാത്രമായി സംവരണം ചെയ്തിരിക്കുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!