LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 14, 2026

മാലിന്യ സംസ്കരണത്തിൽ വീഴ്ച: പടിയൂരിൽ മൂന്ന് പന്നിഫാമുകൾക്കെതിരെ നടപടി; 52,500 രൂപ പിഴ

0
6dc1b70b-2c11-4eca-90aa-4dc66f114d4f
Spread the love

പടിയൂർ: മാലിന്യ സംസ്കരണ സംവിധാനങ്ങളിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന മൂന്ന് പന്നിഫാമുകൾക്കെതിരെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടപടി സ്വീകരിച്ചു. റീജ ജി , ബെന്നി ഈപ്പൻ , സജിത സി കെ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫാമുകൾക്കെതിരെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ നടപടിയെടുത്തത്.

ഫാമുകളിൽ പ്ലാസ്റ്റിക് അടക്കമുള്ള ജൈവ/അജൈവ മാലിന്യങ്ങൾ വൻതോതിൽ അലക്ഷ്യമായി തള്ളിയതായും, ഉപയോഗശേഷമുള്ള മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാതെ തുറസ്സായ സ്ഥലങ്ങളിലേക്ക് ഒഴുക്കിവിടുന്നതായും പരിശോധനയിൽ വ്യക്തമായി. പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ച ഫാമുകൾക്കാണ് ആകെ 52,500 രൂപ പിഴ ചുമത്തിയത്. പന്നിക്ക് ഭക്ഷണത്തിനായി വിവിധ ഹോട്ടലിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളുടെ കൂടെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ സ്വീകരിച്ച് ഫാം പരിസരത്ത് കൂട്ടിയിടുന്നതാണെന്ന് പരിശോധനയിൽ സ്‌ക്വാഡ് കണ്ടെത്തി.പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ അംഗീകാരം ഇല്ലാത്ത ഇത്തരം ഫാമുകൾക്ക് മാലിന്യം കൈമാറുന്ന സ്ഥാപനങ്ങൾക്കെതിരെയും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്നും സ്ക്വാഡ് അറിയിച്ചു.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, എൻഫോഴ്‌സ്‌മെന്റ് അംഗം ജിഷ്ണുരാജ്, ദിബിൽ, പടിയൂർ കല്ലിയാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ റുബീന സി പി എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!