LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 12, 2026

രാജ്യം ഭരിക്കുന്നത് ക്രിമിനൽ മനസ്സുള്ളവർ ;ജനാധിപത്യത്തെ തകർക്കാൻ ക്രിമിനലുകളെ ഉപയോഗിക്കുന്നു: കെ.സി. വേണുഗോപാല്‍ എം.പി

0
b36d3fb9-cd47-4046-a05e-742f1097be4d
Spread the love

കണ്ണൂരിൽ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി നടത്തിയ മാധ്യമപ്രതികരണം

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിമിനലെന്നും, ക്രിമിനൽ മനസ്സുള്ള നരേന്ദ്ര മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറിനെ കസേരയിലിരുത്തി ഇന്ത്യൻ ജനാധിപത്യം അട്ടിമറിക്കുകയാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഗ്യാനേഷ് കുമാറിനെ ആ കസേരയിൽ നിന്ന് വലിച്ച് ദൂരെ എറിയുന്നത് വരെ ഈ സമരം തുടരുമെന്നും വേണുഗോപാൽ മുന്നറിയിപ്പ് നൽകി.

ജനങ്ങളുടെ പിന്തുണയില്ലെങ്കിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും SIR-ഉം വിധേയനായ ചീഫ് ഇലക്ഷൻ കമ്മീഷണറുമുണ്ടെങ്കിൽ അധികാരം നിലനിർത്താമെന്ന ധാർഷ്ട്യത്തിലാണ് മോദി-ഷാ യുഗം മുന്നോട്ട് പോകുന്നത്. ഈ ഒരു സാഹചര്യത്തിലാണ് പ്രതിപക്ഷ കക്ഷികളുടെയും ഇതര സംഘടനകളുടെയും ജനകീയ സമരം. രാജ്യത്ത് തകർന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ സംവിധാനങ്ങളെയും പൗരാവകാശങ്ങളെയും വീണ്ടെടുക്കുന്നതിനായി പ്രതിപക്ഷം നയിക്കുന്ന പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും കെ. സി. വേണുഗോപാൽ പറഞ്ഞു.

അതിർത്തിയിൽ ചൈന ദിനംപ്രതി കടന്നുകയറ്റം നടത്തുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിനേക്കാൾ ഭീമമായ പോലീസ്-പാരാമിലിട്ടറി സന്നാഹങ്ങളെയാണ് കേന്ദ്ര സർക്കാർ ഡൽഹിയിൽ സ്വന്തം പൗരന്മാർക്കെതിരെ വിന്യസിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ബെറ്റാലിയനുകളെ വിളിപ്പിച്ചുവരുത്തി സ്വന്തം രാജ്യത്തെ പൗരന്മാരോടും സാധാരണക്കാരോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനാധിപത്യപരമായ മാർഗ്ഗങ്ങളിലൂടെ ശബ്ദമുയർത്തുന്ന നേതാക്കളെയും, മുൻ മുഖ്യമന്ത്രിമാരെയും, ലോക്സഭയിലെ പ്രതിപക്ഷ നേതാവിനെയും സി.ആർ.പി.എഫിനെ വിട്ട് കൈകാര്യം ചെയ്യുന്നത് രാജ്യത്തിന് തന്നെ വലിയ അപമാനമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു

സമരം തുടങ്ങും മുൻപേ പ്രതിരോധം തീർക്കാൻ പോലീസിനെ ഇറക്കുന്നത് കേന്ദ്ര ഭരണാധികാരികൾ ഭയന്നുതുടങ്ങിയതിന്റെ തെളിവാണ്. 56 ഇഞ്ചിൽ നിന്ന് 4 ഇഞ്ചിലേക്ക് ചുരുങ്ങിയ ഭീരുക്കളാണ് ഈ അടിച്ചമർത്തലുകൾക്ക് നേതൃത്വം നൽകുന്നത്. പാവപ്പെട്ടവർ ആശ്രയിക്കുന്ന ട്രെയിനുകൾ വരെ റദ്ദാക്കി ജനങ്ങളെ ഉപദ്രവിക്കുകയാണ്. ന്യായമായ സമരങ്ങളെ അടിച്ചമർത്തുന്നതും പ്രവർത്തകരെ വലിച്ചിഴയ്ക്കുന്നതും ഫാസിസത്തേക്കാൾ അപകടകരമാണെന്നും കെ. സി. വേണുഗോപാൽ പറഞ്ഞു. സർക്കാർ എത്ര തടസ്സങ്ങൾ തീർത്താലും ഡൽഹിയിൽ അതിശക്തമായ സമരം തന്നെ സംഘടിപ്പിക്കുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!