നിർമലം ശുചിത്വവാരാചരണത്തിന് പയ്യന്നൂർ ബ്ലോക്കിൽ തുടക്കമായി

പയ്യന്നൂർ:നിർമലം പുതുയുഗ ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ജോയ് ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുരേന്ദ്രൻ പി.പി,സജേഷ് കെ , സുധാമണി, ഫാത്തിമാ ബീവി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.. മോഹനൻ, ശുചിത്വ ചാർജ് ഓഫീസർ സാജിദ എ.എം, ജോയിന്റ് ബി.ഡി.ഒ പ്രദീപൻ വി, ഹെഡ്ക്ലർക്ക് രഘുനാഥൻ പി എന്നിവർ സംസാരിച്ചു.







