പയ്യന്നൂര്‍ മീഡിയ ഫോറം രൂപീകരിച്ചു

പയ്യന്നൂര്‍: പയ്യന്നൂരില്‍ മാധ്യമ പ്രവര്‍ത്തകരുടെ പുതിയ കൂട്ടായ്മയായി പയ്യന്നൂര്‍ മീഡിയ ഫോറം നിലവിൽ വന്നു. പയ്യന്നൂരില്‍ പുതിയൊരു മാധ്യമ സംസ്‌കാരം രൂപപ്പെടുത്തുകയാണ് പയ്യന്നൂര്‍ മീഡിയ ഫോറത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പയ്യന്നൂരിലെ സജീവ മാധ്യമ പ്രവര്‍ത്തകരായ 24 പേരാണ് ഈ കൂട്ടായ്മയിലുള്ളത്. രണ്ടുദിവസങ്ങളിലായി നടന്ന യോഗങ്ങള്‍ക്കൊടുവിലാണ് പയ്യന്നൂര്‍ മീഡിയ ഫോറം എന്ന പേരില്‍ പയ്യന്നൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയുണ്ടാക്കുവാന്‍ തീരുമാനമായത്. യു.കെ.ദിനേശന്റെ അധ്യക്ഷതയിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നത്. ഈ കൂട്ടായ്മയയിലെ ചര്‍ച്ചകള്‍ക്കൊടുവിലാണ് പയ്യന്നൂര്‍ മീഡിയ ഫോറം രൂപീകരിക്കാന്‍ തീരുമാനിച്ചത്. പീറ്റര്‍ ഏഴിമല, വിജയന്‍ തെരുവത്ത്, ഭാസ്‌കരന്‍ വെള്ളൂര്‍, ടി.ബാബു പഴയങ്ങാടി, പി.പി.ലിബീഷ് കുമാര്‍, കെ.കെ.അഷറഫ്, സി.ധനഞ്ജയന്‍, കെ.അജിത, രജീഷ് കുളങ്ങര, ഇ.പി. സന്തോഷ്‌കുമാര്‍, വി.എച്ച്.സജേഷ്, ഹേമന്ത് ചന്ദ്രൻ തുടങ്ങിയവര്‍ സംസാരിച്ചു.
യു.കെ. ദിനേശനെ (വീക്ഷണം) പ്രസിഡന്റായും പീറ്റര്‍ ഏഴിമലയെ(ദീപിക) സെക്രട്ടറിയായും വിജയന്‍ തെരുവത്തിനെ(ഗദ്ദിക) ട്രഷററായും തിരഞ്ഞെടുത്തു. ഇ.പി. സന്തോഷ്‌കുമാര്‍ (പയ്യന്നൂര്‍ നെറ്റ് വര്‍ക്ക് ചാനല്‍), കെ.അജിത(ഫസ്റ്റ് വണ്‍ ന്യൂസ്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഭാസ്‌കരന്‍ വെള്ളൂര്‍(പയ്യന്നൂര്‍ വിഷന്‍), പി. ഹേമന്ത് ചന്ദ്രന്‍(ഇടിവി ഭാരത്) എന്നിവരെ ജോ.സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ഗണേശന്‍ പയ്യന്നൂരിനെ(മള്‍ട്ടി മീഡിയ), മീഡിയ കോ-ഓര്‍ഡിനേറ്റരായും തിരഞ്ഞെടുത്തു. പത്രസമ്മേളനങ്ങള്‍ നടത്താനാഗ്രഹിക്കുന്നവര്‍ 8086121566, 9249332430, 8848932774 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.







