LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 29, 2026

ബിജെപി- സി പി എം സംഘർഷം 30 പേർക്കെതിരെ കേസെടുത്തു പോലീസുകാരന് പരിക്ക്

0
Screenshot

Screenshot

Spread the love

കൂത്തുപറമ്പ : സിപി എംകൊടി തോരണങ്ങൾ നശിപ്പിച്ചതിനെ ചൊല്ലി
സിപിഎം ബിജെ പി പ്രവർത്തകർ തമ്മിൽ സംഘർഷം സ്ഥലത്തെത്തിയ പോലീസിനെ ആക്രമിക്കുകയും ചെയ്ത 30 ഓളം ബിജെപി സി പി എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കൂത്തുപറമ്പ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മിതോഷിൻ്റെ പരാതിയിലാണ്
ബിജെപി പ്രവർത്തകരായ സായൂജ് , പ്രശോഭ് , വിപിൻ, ജിതിൻ, അനന്തു, പ്രകിൽ കല്ലായി, ശിവ പ്രകാശ്, ജിബിൻ, രാഹുൽ , പവിത്രൻ, അഭിനന്ദ്, വൈഷ്ണവ് , വിപിൻ, സുധീഷ്, രത്‌നാകരൻ എന്നിവർക്കും കണ്ടാലറിയാവുന്ന അഞ്ചു പേർക്കുമെതിരെയും സിപിഎം പ്രവർത്തകരായ പത്ത് പേർക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി 8 മണിയോടെ വേങ്ങാട് മൊട്ട സേവാഗ്രാമ കേന്ദ്രം ശ്രീ നാരായണ വായനശാല ആൻ്റ് സ്പോർട്സ് ക്ലബ്ബിന് മുൻ വശം റോഡിൽ വെച്ചായിരുന്നു സംഘർഷം. ഇരുവിഭാഗത്തെയും മാറ്റുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ച് കണ്ണിനും മൂക്കിനും ഇടിച്ച് പരിക്കേൽപ്പിച്ചത്. പരിക്കേറ്റ പോലീസുകാരനെ കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!