കുപ്പി കഷണംകൊണ്ട് യുവാവിൻ്റെകഴുത്തിനു കുത്തി

കണ്ണൂർ: സുഹൃത്തിനെ മർദ്ദിച്ചതിനു കേസു കൊടുക്കുമെന്ന് പറഞ്ഞ വിരോധത്തിൽ യുവാവിനെ കുപ്പി കഷണം കൊണ്ട് കഴുത്തിനു കുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. താണ ഒറ്റമാവ് സ്വദേശി സി.പി മിഥ് ലാജിൻ്റെ (40) പരാതിയിലാണ് അമീൻ എന്നയാൾക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. 26 ന്ശനിയാഴ്ച വൈകുന്നേരം3.15 മണിക്ക് താണയിലെ വർക്ക്ഷോപ്പിന് സമീപം വെച്ചായിരുന്നു സംഭവം. പരാതിക്കാരൻ്റെ സുഹൃത്തിനെ പ്രതി അടിച്ച കാര്യത്തിനു കേസ് കൊടുക്കുമെന്ന് പറഞ്ഞ വിരോധത്തിലായിരുന്നു അക്രമം. പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് അന്വേഷണം തുടങ്ങി.







