470 ഗ്രാംകഞ്ചാവുമായി യുവാക്കൾ പിടിയിൽ

Screenshot
പഴയങ്ങാടി: വിൽപനക്കായി സൂക്ഷിച്ച470 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു യുവാക്കൾ പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് റാണി നഗർ ബൻസാഗരയിലെ ദേബഷിഷ് മണ്ഡൽ (19) ബൻസാഗര ബോർഡർ പാറയിലെ സുബങ്കർ മണ്ഡൽ(25) എന്നിവരെയാണ് എസ്. ഐ. കെ.ടി.വി. രാജേഷും സംഘവും പിടികൂടിയത്. പട്രോളിംഗിനിടെ മാടായി പുതിയങ്ങാടി ബീച്ച് റോഡിൽ ഹാർബറിന് സമീപം വെച്ചാണ് 470 ഗ്രാം കഞ്ചാവ് പൊതിയുമായി പ്രതികളെ പോലീസ് പിടികൂടിയത്.





