കണ്ണൂരിൽ മൂന്ന് ബംഗ്ലാദേശ് യുവതികൾ കൂടി പിടിയിൽ

Screenshot
കണ്ണൂർ: വിദേശ പൗരത്വം മറച്ചുവെച്ച് രാജ്യത്തേക്കു
വിസയോ യാത്ര രേഖകളോയില്ലാതെഅനധികൃതമായി കണ്ണൂരിൽ താമസിച്ചുവന്ന മൂന്നു ബംഗ്ലാദേശ് യുവതികളെ കൂടി ടൗൺ പോലീസ് അറസ്റ്റു ചെയ്തു. ബംഗ്ലാദേശ് ജമൽ പൂർ റോഡ്രബയാറ സ്വദേശിനി നസ്മഅക്തർ (40), ഖുൽന കൊയ്റ ജഹ്താലിയിലെ തസ്ലിമ ഖാടുൻ(25), ഖുൽന പൈഗച്ചാ ജസി ജഗത്താലിയിലെ മൊയ്ന ഖാടുൻ (29) എന്നിവരെയാണ് ടൗൺഎസ്.ഐ. ടി. കെ. അഖിലും സംഘവും അറസ്റ്റു ചെയ്തത്. താണസാധു ബീഡി റോഡിൽ ഒണ്ടേൻ പറമ്പിന് സമീപത്തെ ഫർസീൻ ക്വാട്ടേർസിൽ താമസിച്ച് ജോലി ചെയ്യുന്നതിനിടെയാണ് മൂന്നു പേരും പോലീസ് പിടിയിലായത്. ഇവരിൽ നിന്നും ബംഗ്ലാദേശ് തിരിച്ചറിയൽ കാർഡും ഫോണും പോലീസ് പിടിച്ചെടുത്തു.







