കാർഷിക തനിമ വിളിച്ചോതി കൊടിമര ജാഥയ്ക്ക്മാടായി ഏരിയാ സ്വീകരണം

പിലാത്തറ:കർഷക സംഘം സംസ്ഥാന സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള കൊടിമര ജാഥക്ക് മാടായി ഏരിയയിൽ പാണപ്പുഴ സ്വീകരണം നൽകി. കാർഷിക ഗ്രാമത്തിൽ നൽകിയ സ്വീകരണം ഉടനീളം കാർഷിക തനിമ വിളി ച്ചോതികൊണ്ടായിരുന്നു. തിരിഓല കൊണ്ടുള്ള ഡക്കറേഷൻ, ജാഥ നേതാക്കളെ സ്വീകരിച്ചത്.കതിർ, അടക്കയും പാളയും കൊണ്ടുള്ള തൊപ്പി, പയർ ഉപയോഗിച്ചുള്ള ഹാരം, ഷാൾ തുടങ്ങി യവ നൽകിയാണ് വരവേറ്റത്.
മുതിർന്ന കർഷക സംഘം നേതാവ് പി.പി. ദാമോദരൻ, സി ഐ ടി യു നേതാവ് കെ. പത്മനാഭൻ, കർഷക സംഘം ഏരിയ സെക്രട്ടറി എം വി രാജീവൻ, പ്രസിഡണ്ട് കെ മനോഹരൻ, സി പി ഐ (എം) മാടായി ഏരിയ സെക്രട്ടറി എം ശ്രീധരൻ, പി.പി. പ്രകാശൻ, സ്വാഗത സംഘം കൺവീനർ കെ സജിത്ത്, ചെയർമാൻ കെ ഭാസ്കരൻ എന്നിവർ ജാഥ നേതാക്കൾക്ക് ഹാരാർപ്പണം നടത്തി സ്വീകരിച്ചു.







