ജില്ല ശാസ്ത്ര- ഗണിതശാസ്ത്ര മേളയിലെ വിജയികളെ അനുമോദിച്ചു

ഇരിട്ടി: തലശ്ശേരി ടാഗോർ വിദ്യാലയത്തിൽ നടന്ന ഭാരതീയ വിദ്യാനികേതൻ കണ്ണൂർ ജില്ല ശാസ്ത്ര- ഗണിതശാസ്ത്ര മേളയിൽ ഓവറോൾ കിരീടം നേടിയ പുന്നാട് നിവേദിത വിദ്യാലയത്തിലെ കുട്ടികളെ അനുമോദിച്ചു. ചടങ്ങ് മാധ്യമ- നാടക പ്രവർത്തകൻ കെ.കെ. കീറ്റുകണ്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം. പ്രദീപ്, മാനേജർ കെ.പി. രാഹുൽ, ഭാരതീയ വിദ്യാനികേതൻ ജില്ല സെക്രട്ടറി എ.കെ. സുരേഷ്കുമാർ, വൈസ് പ്രിൻസിപ്പൽ പി. നിത, അധ്യാപകരായ കെ. രഞ്ജിനി, അഞ്ജലി പവിത്രൻ, പി. ശ്വേത എന്നിവർ സംസാരിച്ചു.
ജില്ലയിലെ 17 വിദ്യാനികേതൻ സ്കൂളുകളിൽ 40 ഇനങ്ങളിലായി 394 കുട്ടികൾ പങ്കെടുത്ത ശാസ്ത്ര ഗണിതശാസ്ത്ര മേളയിൽ പുന്നാട് നിവേദിതാ വിദ്യാലയം 87 പോയിൻ്റോടെ ശിശു എൽപി വിഭാഗത്തിലും 95 പോയിൻ്റോടെ ബാല യുപി വിഭാഗത്തിലും 100 പോയിൻ്റോടെ കിഷോർ ഹൈസ്കൂൾ വിഭാഗത്തിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി ഓവറോൾ വിജയം നേടി. വിജയിച്ച എല്ലാവർക്കും സർട്ടിഫിക്കറ്റും മെമൻ്റോയും നൽകി.







