LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 16, 2026

ജെ.സി.ഐ പയ്യന്നൂർ ക്വീൻസിന്റെ ‘ഗ്രാൻഡ് ഫിനാലെ’: സമൂഹത്തിലെ നിശബ്ദ സേവകരെ ആദരിച്ചു

0
57f8ca79-bd03-406f-b390-da987d5c329c
Spread the love

പയ്യന്നൂർ: ജെ.സി.ഐ വീക്ക് 2026 ആഘോഷങ്ങളുടെ ഭാഗമായി ജെ.സി.ഐ പയ്യന്നൂർ ക്വീൻസിന്റെ (സോൺ 19) നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഫിനാലെ “Honouring Heroes & Silent Stars” പയ്യന്നൂർ ലൈഫ് ഓഡിയോളജി & ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. ജെ.സി.ഐ പയ്യന്നൂർ ക്വീൻസിന്റെ പ്രസിഡന്റ്‌ ചിത്ര ഉണ്ണി ചടങ്ങിന് അധ്യക്ഷത വഹിച്ചു. പയ്യന്നൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ പി. ശ്യാമള പരിപാടി ഉദ്ഘാടനം ചെയ്തു. ജനക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ ശ്യാമള മാഡത്തിന്റെ പ്രചോദനാത്മകവും വൈകാരികവുമായ വാക്കുകൾ ചടങ്ങിന് വലിയ ഊർജ്ജമാണ് നൽകിയത്. ചടങ്ങിൽ സംബന്ധിച്ച സോൺ വൈസ് പ്രസിഡന്റ് ജെ.എഫ്.എ. ഷിജു മോഹൻ ജെ.സി.ഐ പയ്യന്നൂർ ക്വീൻസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

സമൂഹത്തിന് നിശബ്ദമായി മഹത്തായ സേവനങ്ങൾ നൽകിയ അഞ്ച് വിശിഷ്ട വ്യക്തികളെ ചടങ്ങിൽ പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ നൽകി ആദരിച്ചു. 60 വർഷത്തെ പ്രവൃത്തിപരിചയമുള്ള കുഞ്ഞിമംഗലത്തെ മുതിർന്ന വെങ്കല ശില്പിയും പൂരക്കളി പണിക്കരുമായ ടി.വി. കരുണാകരൻ, സ്ത്രീകൾ കെട്ടിയാടുന്ന ഏക തെയ്യമായ ദേവക്കൂത്തിന്റെ കലാകാരി കെ.പി. അംബുജാക്ഷിയമ്മ, 18 വർഷത്തോളം അങ്കണവാടി യൂണിയൻ ഭാരവാഹിയും കുടുംബശ്രീ പ്രവർത്തകയുമായിരുന്ന എ. സരോജിനി, ദീർഘകാലമായി ക്ഷേത്ര സമർപ്പണത്തോടെ കഴകപ്രവൃത്തികൾ ചെയ്തുവരുന്ന വിജയൻ, പയ്യന്നൂർ നഗരസഭയിൽ 10 വർഷത്തിലധികമായി സെക്യൂരിറ്റി സർവീസിൽ സേവനമനുഷ്ഠിക്കുന്ന കവിത കെ.വി. എന്നിവരാണ് ആദരിക്കപ്പെട്ടത്. ജെ.സി. ആതിര വരുൺ ആദരിക്കപ്പെട്ടവരുടെ ജീവിതയാത്രയെയും സേവനങ്ങളെയും സഭയ്ക്ക് പരിചയപ്പെടുത്തി. ജെ.സി. ജിഷ പ്രമോദ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. നിശബ്ദമായി സമൂഹത്തെ സേവിക്കുന്ന യഥാർത്ഥ നായകന്മാരെ വെളിച്ചത്തിലേക്ക് കൊണ്ടുവന്ന ഈ ഗ്രാൻഡ് ഫിനാലെ ജെ.സി.ഐ വീക്ക് 2026 ആഘോഷങ്ങൾക്ക് അർത്ഥവത്തായ സമാപനമാണ് കുറിച്ചത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!