വായനശാലയുടെ ഫർണിച്ചറുകളും മറ്റും നശിപ്പിച്ചു.

മയ്യിൽ:വായനശാല യുടെഫർണിച്ചറുകളും മറ്റും സൂക്ഷിച്ച സ്ഥലത്ത് അതിക്രമിച്ച്കയറി നശിപ്പിച്ചുവെന്ന പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു. പെരുമ്പുള്ളികരി കുറ്റ്യാട്ടൂരിലെ നവോദയ പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയം പ്രസിഡണ്ട് പെരിമ്പുള്ളി കരികുറ്റ്യാട്ടൂരിലെ വി.രാധാകൃഷ്ണൻ്റെ പരാതിയിലാണ് കേസെടുത്തത്. ഈ മാസം 12 ന് രാത്രി 9 മണിക്കാണ് സംഭവം. അതിക്രമത്തിനുപിന്നിൽ നാട്ടുകാരായ ദിലീപ് കുമാർ, അശോകൻ എന്നിവരാണെന്ന് സംശയിക്കുന്നതായും 2000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







