മയ്യിൽ എം.എൽ.എ ഓഫീസ് ഉദ്ഘാടനം സെപ്റ്റംബർ 15ന്

മയ്യിൽ: തളിപ്പറമ്പ് നിയോജകമണ്ഡലം എം.എൽ.എ ടി. കെ. ഗോവിന്ദൻ മാസ്റ്ററുടെ നിയോജക മണ്ഡലത്തിലെ മയ്യിൽ സോണേൽ ഓഫീസ് സെപ്റ്റംബർ 15ന് ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. ടി കെ ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. വൈകിട്ട് 4 മണിക്ക് മയ്യിൽ ബസ് സ്റ്റാൻഡിന് സമീപം നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട്മാർ ജില്ലാ പഞ്ചായത്ത് മെമ്പർമാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയ ജനപ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും.
ജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്കും പരാതികൾക്കും ഇടപെടലുകൾക്കും കൂടുതൽ കാര്യക്ഷമമായ സേവനം ഉറപ്പാക്കുന്നതിനായാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്.







