എട്ടിക്കുളം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ 13 – മത്ഉറൂസ് വെള്ളിയാഴ്ച കൊടിയേറും

പയ്യന്നൂര്‍: സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് അരനൂറ്റാണ്ടിലേറെ കാലം നേതൃത്വം നല്‍കുകയും നൂറ് കണക്കിന് മഹല്ലുകളുടെ ഖാസി സ്ഥാനം അലങ്കരിക്കുകയും ചെയ്ത ആയിരക്കണക്കിന് പണ്ഡിതന്മാരുടെ ഗുരുവര്യരുമായ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ബാഖാരി ഉള്ളാള്‍ തങ്ങളുടെ 13-മത് ഉറൂസ് മുബാറകിന് എട്ടിക്കുളം താജുല്‍ ഉലമ നഗറില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി നടക്കുന്ന വിവിധ മഖ്ബറ സിയാറത്ത് വ്യാഴാഴ്ച നടക്കും. രാവിലെ 10 മണിക്ക് ഖുറാ തങ്ങളുടെ സിയാറത്തോടെ തുടക്കമാകും. ഉള്ളാള്‍ സയ്യിദ് മദനി ദര്‍ഗ്ഗ, നൂറുല്‍ ഉലമ മഖ്ബറ സഅദിയ്യ, കന്‍സുല്‍ ഉലമ മഖ്ബറ അല്‍മഖര്‍, സയ്യിദ് ജലാലുദ്ദീന്‍ മഖാം വളപട്ടണം, എഴിമല തങ്ങള്‍ മഖാം രാമന്തളി, ളിയാഉല്‍ മുസ്ഥഫ തങ്ങള്‍ മാട്ടൂല്‍, മാടായിപള്ളി മഖാം എന്നീ മഖബറകളില്‍ നടക്കുന്ന സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ മദനി ഉജിരെ, സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ മശഹൂദ് അല്‍ബുഖാരി, സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി പാനൂര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി കാമില്‍ പെരുമുഖം, സയ്യിദ് മശനഹൂര്‍ ഇമ്പിച്ചി തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ തലക്കി, സയ്യിദ് ജുനൈദ് അല്‍ ബുഖാരി മൂട്ടൂല്‍, സയ്യിദ് ശാഫി ബാഅലവി വളപട്ടണം യഥാകൃമം നേതൃത്വം നല്‍കും.
സെപ്തംബര്‍ 11ന് 2 മണിക്ക് സന്തല്‍ വരവ് 2.30ന് നടക്കുന്ന തലക്കാല്‍ പള്ളി മഖാം സിയാറത്തിന് സയ്യിദ് ജുനൈദ് അല്‍ബുഖാരി കൊയിലാണ്ടിയും ഏഴിപള്ളി മഖാം സിയാറത്തിന് സയ്യിദ് മുസ്അബ് അല്‍ബുഖാരി എട്ടിക്കുളം നേതൃത്വം നല്‍കും. വൈകീട്ട് 4.30 മണിക്ക് താജുല്‍ ഉലമ മഖ്ബറ സിയാറത്ത്, പതാക ഉയര്‍ത്തല്‍ സയ്യിദ് ഹാമിദ് ഇമ്പിക്കോയ അല്‍ബുഖാരി കൊയിലാണ്ടി നേതൃത്വം നല്‍കും. സയ്യിദ് ശാഫി ബാഅലവി വളപട്ടണത്തന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ സാദാത്ത് തങ്ങളുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ പട്ടുവം കെ.പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക ഹജ്ജ് വഖ്ഫ് ആരോഗ്യ മന്ത്രി യുടി ഖാദര്‍ മുഖ്യാതിഥിയായിരിക്കും. സയ്യിദ് സൈനുല്‍ അബിദീന്‍ ജമലുല്ലൈലി തങ്ങള്‍ കാജൂര്‍ ഉദ്ബോധനം നടത്തും. കെപി ഹുസൈന്‍ സഅദി കെസി റോഡ്, ഡോ. മുഹമമദ് കുഞ്ഞി സഖാഫി കൊല്ലം, മുസ്തഫ ദാരിമി കടാങ്കോട് തുടങ്ങിയവര്‍ പ്രസംഗിക്കും.
വൈകുന്നരം 7 മണിക്ക് ഗ്രാന്റ് ബുര്‍ദ മജ്ലിസ് നടക്കും. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ പ്രാര്‍ത്ഥന നടത്തും. ടിഎം മുഹ്യ ദ്ദീന്‍ കാമല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ റശീദ് ദാരിമി ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് അമാനി പട്ടുവം, സയ്യിദ് ത്വാഹ തങ്ങള്‍ ബുര്‍ദ മജ്ലിസിന് നേതൃത്വം നല്‍കും. ഡോ. അബ്ദുസ്സലാം മുസ് ലിയാര്‍ ദേവര്‍ശാല ഉദ്ബോധനം നടത്തും. അബ്ദുല്‍ റഷീദ് നരിക്കോട്, അനസ് ഹംസ അമാനി സംബന്ധിക്കും.
12 ന് രാവിലെ 5.30 മണിക്ക് നടക്കുന്ന മൗലിദ് ജല്‍സക്ക് സയ്യിദ് ജുനെദ് അല്‍ബുഖാരി കൊയിലാണ്ടി നേതൃത്വം നല്‍കും. സയ്യിദ് മുസ്ഹബ് അല്‍ബുഖാരി എട്ടിക്കുളം പ്രാര്‍ത്ഥന നടത്തും. അമീന്‍ ലത്വീഫി എട്ടിക്കുളം ആമുഖ പ്രസംഗം നടത്തും. രാവിലെ 8 മണിക്ക് മഹ്ളറതുല്‍ ബദ് രിയ്യ ആരംഭിക്കും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ അടിപ്പാലം, മുഹമ്മദ് സ്വാലിഹ് സഅദി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും. സയ്യിദ് ഹിബുത്തുല്ല അഹ്സനി മശ്ഹൂര്‍ പ്രാര്‍ത്ഥന നടത്തും. മുഹമ്മദ് മുസ്ലിയാര്‍ നുച്ചിയാട് ഉദ്ബോധനം നടത്തും. 10 മണിക്ക് ജലാലിയ്യ റാത്തീബ് ആരംഭിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍അഹ്ദല്‍ കണ്ണവം പ്രാര്‍ത്ഥന നടത്തും. സയ്യിദ് അഹ്‌മദ് മുഖതാര്‍ കുമ്പോല്‍ നേതൃത്വം നല്‍കും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ഉദ്ബോധനം നടത്തും. 11 മണിക്ക് നടക്കുന്ന പാരന്‍സ് അസംബ്ലി ഉടുമ്പുന്തല സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. ഹാരിസ് അബ്ദുല്‍ ഖാദിര്‍ ഹാജി അധ്യക്ഷത വഹിക്കും. അബ്ദുല്‍ ഖാദിര്‍ ചൊവ്വ വിഷയാവതരണം നടത്തും. 2 മണിക്ക് ശാദുലി ഹളറ ആരംഭിക്കും സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ഉജിലെ പ്രാര്‍ഥന നടത്തും. സയ്യിദ് സുഹൈന്‍ അസ്സഖാഫ് മടക്കര, സയ്യിദ് മുശ്താഖുറര്‍ഹമാന്‍ തങ്ങള്‍ ചട്ടക്കല്‍ നേതൃത്വം നല്‍കും. അബ്ദുല്‍ ഹകീം സഖാഫി അരിയില്‍ പ്രഭാഷണം നടത്തും. വൈകു. 4 മണിക്ക് നടക്കുന്ന രിഫാഈ റാത്തീബ് പികെ അലിക്കുഞ്ഞി ദാരിമിയുടെ അധ്യക്ഷതയില്‍ അഹ്‌മദ് സഖാഫി ഉള്ളാള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദല്‍ റഹ്‌മാന്‍ ശഹീര്‍ അല്‍ബുഖാരി പ്രാര്‍ഥന നടത്തും. കെകെഎം സഅദി പാലത്തുങ്കര നേതൃത്വം നല്‍കും. അനസ് അമാനി പുഷ്പഗിരി ഉദ്ബോധനം നടത്തും. 7 മണിക്ക് ആരംഭിക്കുന്ന തിദ്കാറെ ജീലാനി പ്രഭാഷണ വേദി ബാദുഷസഖാഫി ആലപ്പുഴയുടെ അധ്യക്ഷതയില്‍ ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി പൊസോട്ട് പ്രാര്‍ഥന നിര്‍വ്വഹിക്കും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമില്‍ അല്‍ബുഖാരി മുഖ്യപ്രഭാഷണം നടത്തും.
13 ന് രാവിലെ 5.30ന് നടക്കുന്ന ദലാഇലുല്‍ ഖൈറാത്ത് ഖത്മ് സംഗമത്തിന് സയ്യിദ് പൂക്കോയ തങ്ങള്‍ കരുവന്തുരുത്തി നേതൃത്വം നല്‍കും. 8 മണിക്ക് ജല്‍സതുല്‍ ഖാദിരിയ്യ ആരംഭിക്കും. സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ഉള്ളാള്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് പിഎസ് ആറ്റക്കോയ തങ്ങല്‍ ബാഹസന്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് സഖാഫി ചൊക്ലി നേതൃത്വം നല്‍കും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് ഉദ്ബോധനം നിര്‍വ്വഹിക്കും. 9.30ന് ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തില്‍ മുഹമ്മദ് അമീര്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. അലി അക്ബര്‍ സഖാഫി കടലുണ്ടി നേതൃത്വം നല്‍കും. 10 മണിക്ക് ആരംഭിക്കുന്ന മദനി സംഗമം സയ്യിദ് അബൂബക്കര്‍ സിദ്ദീഖ് മദനിയുടെ അധ്യക്ഷതയില്‍ സയ്യിദ് അഷ്റഫ് തങ്ങള്‍ ആദൂര്‍ ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എന്‍ എ അബ്ദുല്‍ റഹ്‌മാന്‍ മദനി ജെപ്പു ആമുഖ പ്രഭാഷണം നടത്തും. അബ്ദുല്‍ റഹ്‌മാന്‍ മദനി പാലായി, സികെകെ മദനി ഗൂഡല്ലൂര്‍ വിഷയവതരണം നടത്തും. ഉച്ചക്ക് 12 മണി സ്ഥാന വസ്ത്ര വിതരണം സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ബുഖാരി നേതൃത്വം നല്‍കും. 12.30ന് താജുല്‍ ഉലമ മൗലിദിന് പ്രമുഖ സാദാത്തുക്കള്‍ നേതൃത്വം നല്‍കും. പി പി മുഹമ്മദ് കുഞ്ഞി മുസ് ലിയാര്‍ പരിയാരം ആമുഖ പ്രസംഗം നടത്തും. 2 മണിക്ക് ആരംഭിക്കുന്ന ഉലമ കോണ്‍ഫറന്‍സില്‍ എംവി അബ്ദുല്‍ റഹ്‌മാന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, കൂറ്റമ്പാറ അബ്ദുല്‍ റഹ്‌മാന്‍ ദാരിമി വിഷയവതരണം നടത്തും. കെ കെ ഹുസൈന്‍ ബാഖവി, അബ്ദുല്‍ ഹക്കീം സഅദി ചപ്പാരപ്പടവ്, അബ്ദുല്‍ റഹ്‌മാന്‍ മദനി കാടാച്ചിറ, ഉമര്‍ മുസ് ലിയാര്‍ വാരം, അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി മുഹിമ്മാത്ത്, എബി മുഹ്യിദ്ദീന്‍ സഅദി ചേരൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രസംഗിക്കും. കണ്ണൂര്‍ കാസർകോട് ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പണ്ഡിതന്മാര്‍ സംഗമത്തില്‍ സംബന്ധിക്കും. 4.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എംകെ ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എംഎല്‍എ മാരായ എം വിജിന്‍, സന്ദീപ് വാര്യര്‍ മുഖ്യാതിഥികളായിരിക്കും.
വൈകുന്നേരം 5 മണിക്ക് സനദ് ദാന സമാപന പ്രാര്‍ത്ഥനാ സമ്മേളനം നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്റ് മുഖ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് ദാനം നിര്‍വ്വഹിച്ച് മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി അനുസ്മരണ പ്രഭാഷണം നടത്തും. കര്‍ണാടക മന്ത്രി യു.ടി . മുഖ്യാതിഥിയായിരിക്കും. പേരോട് അബ്ദുല്‍ റഹ് മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുല്‍ റഹ്‌മാന്‍ ദാരിമി, പ്രഭാഷണം നടത്തും. സയ്യിദ് അദാഉല്ല തങ്ങള്‍ ഉദ്യാവരം, സയ്യിദ് മുഹമ്മദ് ബാഖിര്‍ ശിഹാബ് കോട്ടക്കല്‍, അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍ മാണി, എപി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, കെപി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, ഡോ. എപി അബ്ദുല്‍ ഹക്കീം അസ്ഹരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, ശാഫി സഅദി കര്‍ണാടക, ഹസ്രത്ത് മഹമ്മദ് റസ് വി കാവല്‍കട്ട, സുഫ് യാന്‍ സഖാഫി കര്‍ണാടക, യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി, ഡോ. ഇഫ്തികാര്‍ ഫരീദ്, ഹനീഫ് ഹാജി ഉള്ളാള്‍, ഇനായത്ത് അലി മുല്‍ക്കി എന്നിവർ സംബന്ധിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ കാദിര്‍ മദനി സ്വാഗതവും വര്‍ക്കിങ് കണ്‍വീനര്‍ സിറാജ് ഇരിവേരി നന്ദിയും പറയും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഹാമിദ് ഇമ്പിച്ചി കോയ തങ്ങള്‍ അല്‍ബുഖാരി നേതൃത്വം നല്‍കും.
വാർത്താസമ്മേളനത്തില്‍
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,
മുഹ് യിദ്ദീന്‍ സഖാഫി മാട്ടൂല്‍,
ഹാരിസ് അബ്ദുല്‍ ഖാദിര്‍ ഹാജി ,
അബ്ദുല്‍ ഹമീദ് മദനി കാഞ്ഞങ്ങാട് എന്നിവർ പങ്കെടുത്തു.







