LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 8, 2026

ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കി; ബുക്കിംഗ് ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ആയി കുറച്ചു

0
Screenshot

Screenshot

Spread the love

ഡല്‍ഹി: ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കി കേന്ദ്രസര്‍ക്കാര്‍. ബുക്കിംഗ് ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ആയി കുറച്ചു. രാജ്യത്തെ എല്‍പിജി വിതരണം മെച്ചപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപിയാണ് ഈ മാറ്റം പ്രഖ്യാപിച്ചത്.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെത്തുടര്‍ന്ന് എല്‍പിജി വിതരണത്തിലുണ്ടായ പ്രതിസന്ധിയെ തുടര്‍ന്നാണ് ആവശ്യം നിയന്ത്രിക്കുന്നതിനുള്ള താല്‍ക്കാലിക നടപടിയായി വ്യത്യസ്ത ബുക്കിംഗ് ഇടവേളകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍, പെട്രോളിയം മന്ത്രാലയം നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 25 ദിവസത്തെയും ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് 45 ദിവസത്തെയും ബുക്കിംഗ് ഇടവേള നിശ്ചയിച്ചിരുന്നു. അനിശ്ചിതത്വത്തിന്റെ കാലയളവില്‍ ആവശ്യം നിയന്ത്രിക്കുന്നതിനും എല്‍പിജി വിതരണം തടസ്സമില്ലാതെ ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി ലക്ഷ്യമിട്ടത്. എല്‍പിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫില്ലിംഗിലെ കാലതാമസം ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നിലവിലുള്ള ക്രമീകരണം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പുതിയ തീരുമാനപ്രകാരം നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 25 ദിവസത്തെ ഇടവേളയില്‍ എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യാം.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എല്‍പിജി വിതരണത്തില്‍ ഉണ്ടായ സമ്മര്‍ദ്ദം കണക്കിലെടുത്ത്, നഗര മേഖലകളില്‍ 25 ദിവസവും ഗ്രാമീണ മേഖലകളില്‍ 45 ദിവസവുമായിരുന്നു റീഫില്‍ ബുക്കിംഗിനുള്ള ഇടവേളയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, നിലവിലെ എല്‍പിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫില്‍ ബാക്ക്ലോഗ് ഗണ്യമായി കുറയുകയും ചെയ്തതോടെ, കേന്ദ്ര സര്‍ക്കാര്‍ ഈ നിയന്ത്രണത്തില്‍ ഇളവ് വരുത്തിയിരിക്കുകയാണ്. ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ക്കും 25 ദിവസത്തെ ഇടവേളയില്‍ റീഫില്‍ ബുക്ക് ചെയ്യാം – അദ്ദേഹം വ്യക്തമാക്കി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!