വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

Screenshot
കൂത്തുപറമ്പ് :കൂത്തുപറമ്പ് നഗരസഭയിലെപുറക്കളം ജംഗ്ഷനിൽ വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി.
പുത്തൻ പുരയിലെന്ന വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന സരസ്വതിയമ്മയാണ് മരിച്ചനിലയിൽ കണ്ടത്. വീട് കഴിഞ്ഞ ദിവസങ്ങളിൽ അടച്ചിട്ടതിൽ സംശയം തോന്നി അയൽവാസികളാണ് വിവരം പൊലി സിൽ അറിയിച്ചത് തിങ്കളാഴ്ച്ച രാവിലെ കൂത്തുപറമ്പ് പൊലി സെത്തി വീട് തുറക്കുകയായിരുന്നു അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി. അസ്വാഭാവിക മരണത്തിന് കൂത്തുപറമ്പ് പൊലിസ് കേസെടുത്തിട്ടുണ്ട്.







