ജി.വി. ബുക്സ് ഗ്രന്ഥശാലാ പുരസ്‌കാരം അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിന് സമ്മാനിച്ചു.

അന്നൂർ:ജി.വി ബുക്സ് ജി.വി.കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഗ്രന്ഥശാലാ പുരസ്‌കാരം കതിരൂർ സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പുരസ്‌കാര ദാനച്ചടങ്ങിൽ വെച്ച് മുൻ കേന്ദ്ര മന്ത്രി മുല്ലപ്പളളി രാമചന്ദ്രൻ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിന് സമ്മാനിച്ചു. സഞ്ജയൻ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ട് കെ.രാമചന്ദ്രനും സെക്രട്ടറി സി.വി. വിനോദ് കുമാറും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. പ്രശസ്തിപത്രവും അയ്യായിരം രൂപക്കുള്ള പുസ്തകങ്ങളുമാണ് പുരസ്കാരമായി സമ്മാനിച്ചത്. ചടങ്ങിൽ കാരായി രാജൻ എം.എൽ എ വിശിഷ്ടാതിഥിയായിരുന്നു. ജി.വി. ബുക്സ് എഡിറ്റർ രാജു കാട്ടുപുന്നം അധ്യക്ഷനായി. വി.എസ്. അനിൽകുമാർ, ഡോ. കെ.വി. ജൈനിമോൾ എന്നിവർ സാഹിത്യ പുരസ്‌കാരം ഏറ്റു വാങ്ങി. ഗ്രന്ഥാലയത്തിനു വേണ്ടി സി.വി.വിനോദ് കുമാർ മറുപടി പ്രസംഗം നടത്തി.







