റഷ്യയിൽ ജോലിവാഗ്ദാനം നൽകി അഞ്ച് ലക്ഷം തട്ടിയെടുത്തു

.
മട്ടന്നൂർ : റഷ്യയിൽ ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. ചാവശേരി സ്വദേശി കെ. മുഹമ്മദ് റാഫി (26) യുടെ പരാതിയിലാണ് മലപ്പുറംനിലമ്പൂർ ചക്കു ങ്ങൽ സ്വദേശി ചീപ്പനം കുഴിയിൽ മുഹമ്മദ് നബീലിനെ (24) തിരെ മട്ടന്നൂർ പോലീസ് കേസെടുത്തത്. 2024 ആഗസ്ത് ഒന്നു മുതൽ പരാതിക്കാരന് റഷ്യയിൽ ജോലി വാഗ്ദാനം നൽകി പ്രതി 5 ലക്ഷം രൂപ കൈപ്പറ്റിയശേഷം ജോലിയോ പണമോ തിരികെ നൽകാതെ വഞ്ചിച്ചു വെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







