LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 1, 2026

മയ്യിൽ ലയൺസ് ക്ലബ്ബ് സ്നേഹ വീടിൻ്റെ താക്കോൽ കൈമാറി

0
62556fd7-0a83-493d-9ac2-9b8051754b45
Spread the love

മയ്യിൽ:
മയ്യിൽ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽy നിർമിച്ചു നൽകുന്ന രണ്ടാമത്തെ വീടിൻ്റെ ഗൃഹപ്രവേശനം പാടിക്കുന്നിൽ നടന്നു.
കൊളച്ചേരിപറമ്പിലെ ബിന്ദു,ബാബുരാജ്
ദമ്പതികൾക്കുള്ള വീടിൻ്റെ താക്കോൽ കൈമാറ്റവും, ഉദ്ഘാടനവും
ഡിസ്ട്രിക് ഗവർണർ ലയൺ ടൈറ്റസ് തോമസ് നിർവഹിച്ചു…
വർഷങ്ങളായി തലചായ്ക്കാൻ ഒരു കൂരയില്ലാതെ വാടകവീടുകളിലും മറ്റും ഇന്നും അന്തിയുറങ്ങി ദിവസങ്ങൾ തള്ളിനീക്കി ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാത്ത നിരവധി പേർ ഇപ്പോഴും ഓരോ പ്രദേശത്തുമുണ്ട്.
ലയൺസ് ക്ലബ്ബിൻ്റെ വീടില്ലാത്തവർക്ക് ഒരുവീട് പദ്ധതി പ്രകാരം മയ്യിൽ ലയൺസ് ക്ലബ്ബ് പരിധിയിലെ മയ്യിൽ,കൊളച്ചേരി,കുറ്റ്യാട്ടൂർ,മലപ്പട്ടം ഗ്രാമപഞ്ചായ
ത്തുകളിലെ നിർധനരായ കുടുംബങ്ങളിൽ നിന്നും അപേക്ഷകൾ ലഭിച്ചതിൽ നിന്നും തെരഞ്ഞെടുത്ത
കൊളച്ചേരിപറമ്പിലെ ബിന്ദു,ബാബുരാജ്
ദമ്പതികൾക്കാണ് പാടിക്കുന്നിലെ നാലുസെൻ്റ് ഭൂമിയിൽ
സ്വപ്‌നവീട് യാഥാർത്ഥ്യമാക്കിയത്
തറക്കല്ലിട്ട് ആറുമാസം കൊണ്ട് മുഴുവൻ പണികളും പൂർത്തിയാക്കിയ ശേഷമാണ് വീട് കൈമാറുന്നത് യൺസ് ക്ലബ്ബ് എന്നും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുന്ന സേവനസംഘടനയാണെന്ന് ഗവർണർ ടൈറ്റസ് തോമസ് പറഞ്ഞു…
2വർഷം മുമ്പാണ് കണ്ടക്കൈയിൽ
നിർധനകുടുംബത്തിന് ആദ്യ വീട് നൽകിയത്.
ഒരു കുടുംബത്തിൻ്റെ ചിരകാലസ്വപ്നമാണ് ലയൺസ് ക്ലബ്ബ് യാഥാർത്ഥ്യമാകിയത്.ഇനി
ബിന്ദുവും ഭർത്താവ്
ബാബുരാജും
മക്കളായ ശ്രദ്ധയും ശ്രേയയും പാടിക്കുന്നിലെ പുതിയവീട്ടിൽ സുഖമായുറങ്ങും, വീടൊരുക്കാൻ മുന്നിട്ടിറങ്ങിയ ലയൺസ് ക്ലബ്ബ് ഒരായിരം നന്ദി പറഞ്ഞുകൊണ്ട്.
വീട് പാലുകാച്ചൽ നടന്നതോടെ ബിന്ദു ആഹ്ലാദത്തിലാണ് ഒറ്റവാക്കിൽ സ്നേഹവീട് സമ്മാനിച്ചതിന് ചുരുക്കം വാക്കുകൾ അങ്കണത്തിലുള്ളവരോട് ബിന്ദു പറഞ്ഞു.
വീട്ടിൽ എത്തിയ എല്ലാവർക്കും സദ്യയും ഒരുക്കിയിരുന്നു. ബിന്ദുവിൻ്റെയും ബാബുരാജിൻ്റെയും കുടുംബങ്ങളും മറ്റ് സുഹൃത്തുകളും നാട്ടുകാരും ചടങ്ങിനെത്തിയിരുന്നു.
മയ്യിൽലയൺസ് ക്ലബ്ബ് പ്രസിഡണ്ട്
സി.കെ.പ്രേമരാജന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹോം ഫോർ ഹോംലസ്സ് ജില്ലാ കോർഡിനേറ്റർ സിദ്ദിഖ് ഹാജി മുഖ്യാതിഥിയായി…
ഹോം ഫോർ ഹോംലസ്സ് സബ് കമ്മിറ്റി കൺവീനർ
കെ.പി.സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
മയ്യിൽ,കൊളച്ചേരി പഞ്ചായത്ത് വാർഡ് മെമ്പർമാരായ കെ.രമേശൻ,ഒ.ദിനേശൻ,
ഹോം ഫോർ ഹോംലസ്സ് സബ് കമ്മിറ്റി
ചെയർമാൻ പി.കെ.നാരായണൻ,മറ്റു ഭാരവാഹികളായ
എ.കെ.രാജ് മോഹൻ,പി.രാധാകൃഷ്ണൻ,
പി.കെ.ശശി നമ്പ്യാർ,പി.പി. കൃഷ്ണൻ,
ജില്ലാ കോർഡിനേറ്റർ ഉല്ലാസൻ
തുടങ്ങി ലയൺസ് കുടുംബം ഒന്നാകെ ഗൃഹപ്രവേശനത്തിൽ പങ്കെടുത്തു…

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!