LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 1, 2026

ഇരിട്ടി ആർട്സ് ആൻ്റ്കൾച്ചറൽ ഫോറം ഓണക്കൂട്ടായ്മയും കുടുംബ സംഗമവും

0
img_8537
Spread the love


ഇരിട്ടി: ഇരിട്ടിയിലെ കലാ-സാഹിത്യ -സാംസ്കാരിക- കൂട്ടായ്മയായ ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പെരുമ്പറമ്പ് യു പി സ്കൂളിൽ സംഘടിപ്പിച്ച ഓണ കൂട്ടായ്മയും കുടുംബ സംഗമവും പായം പഞ്ചായത്ത് പ്രസിഡണ്ട്. എം. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു സംഘാടക സമിതി ട്രഷറർ സി.കെ.ലളിത അധ്യക്ഷയായി.
സംഘാടക സമിതി കൺവീനൻ സന്തോഷ് കോയിറ്റി പദ്ധതിവിശദീകരിച്ചു.
പുരോഗമന കലാ -സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം അഭിലാഷ് മയ്യിൽ മുഖ്യ പ്രഭാഷണ നടത്തി.
പായം ഗ്രാമ പഞ്ചായത്തംഗം കെ.വി.രാധാകൃഷ്ണൻ ,ഇരിട്ടി പ്രസ്സി ഫോറം പ്രസിഡണ്ട് കെ.സാദിഖ്, സി.ബാബു എന്നിവർ സംസാരിച്ചു.
തുടർന്ന് വിവിധ കലാ-കായിക മത്സരങ്ങളും, അമ്മനിലാവ് ഷോർട്ട് ഫിലിം ആദ്യ പ്രദർശനവും എടക്കാനത്തപ്പൻ വീഡിയോ ആൽബം പ്രദർശനവും നടന്നു. വൈകിട്ട് നടന്ന സാംസ്ക്കാരിക സമ്മേളനം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഡോ.ജി. ശിവരാമകൃഷ്ണൻഅധ്യക്ഷനായി. ഇരിട്ടിആർട്സ് ആൻ്റ് കൾച്ചറൽ ഫോറം പ്രസിഡണ്ട്
കെ.കെ. ശിവദാസ് മുഖ്യ ഭാഷണം നടത്തി. ദ്യശ്യമാധ്യമ സംസ്ഥാന പുരസ്കാര ജേതാവ് ഉൻമേഷ് പായം, സഞ്ചാര സാഹിത്യ കാരൻ പി.എം. ജോൺ മാസ്റ്റർ പറക്കാട്ട്, അന്ധതയെ അതിജീവിച്ച് അധ്യാപികയായി ജോലിയിൽ പ്രവേശിച്ച കീഴൂർ വി യുപി സ്കൂൾ അധ്യാപിക കെ.ബി. സരിത എന്നിവരെയും ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം പ്രതിഭകളായ സജീവൻ പാറക്കണ്ടി, ശ്രീകുമാർ പാലാപ്പറമ്പ് , മിനി രാജീവ്, ഏബൽ ജോൺ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സിനോജ് മാക്സ്, വിദ്യ വിമൽ, മനോജ് അത്തി തട്ട് എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!