കുഴഞ്ഞുവീണു മരിച്ചു

ചന്തേര : നിർമ്മാണ തൊഴിലാളിയായയുവാവിനെ പുഴയോരത്ത് കുഴഞ്ഞുവീണു മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയ പറമ്പ കടപ്പുറത്തെ ടൈൽസ് പണിക്കാരൻ കെ. രഘു (47) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 6.45 മണിയോടെയാണ് പുഴക്കരയിൽ മൃതദേഹം കാണപ്പെട്ടത്. തുടർന്ന് നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിവാഹിതനാണ്. വലിയപറമ്പ കടപ്പുറത്തെ ഭാസ്കരൻ്റെയും പരേതയായ നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ ശശി, പവിത്രൻ, സുലോചന, ലീന. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.







