ആൾമറയില്ലാത്ത കിണറിൽ വീണ വിദ്യാർത്ഥി മരിച്ചു

Screenshot
ചീമേനി: ഓണാഘോഷ പരിപാടിക്കിടെ ആൾമറയില്ലാത്ത കിണറിൽ അബദ്ധത്തിൽ വീണു ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിമരിച്ചു .കൊടക്കാട് ആനിക്കാടിയിലെ എം.പി.ധനേഷിൻ്റെയും പി . എം . സവിതയുടെയും മകൻ എം.പി. സനൂപ് (15) ആണ് മരിച്ചത് എം.കെ.എസ്.എച്ച്. എസ് കുട്ടമത്ത് സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയാണ്. ഓണാഘോഷ പരിപാടി കാണാൻ 27 ന് തിമിരി പുല്ലാഞ്ഞിപ്പാറയിൽ പോയ സമയത്ത് രാത്രി 8.30 മണിയോടെയാണ് സംഭവം. ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാർ കുട്ടിയെ കിണറിൽ നിന്നും പുറപ്പെടുത്തു കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.സാരമായി പരിക്കേറ്റ വിദ്യാർത്ഥി ചികിത്സക്കിടെ ഇന്നലെ വൈകുന്നേരത്തോടെ മരണപ്പെട്ടു. ഏക സഹോദരി: സനുഷ (ചീമേനി സ്കൂൾവിദ്യാർത്ഥിനി ). ചീമേനി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.







