LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 27, 2026

ഗ്രാമം പ്രതിഭ പ്രമുഖരെ ഓണക്കോടി നൽകി ആദരിച്ചു.

0
IMG-20260827-WA0050
Spread the love



പയ്യന്നൂർ: ഗ്രാമം പ്രതിഭയുടെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കെ.വി ഭാർഗ്ഗവന്റെ നേതൃത്വത്തിൽ ഗ്രാമം പ്രതിഭ പ്രവർത്തകർ നയന മനോഹരമായ പൂക്കളം ഒരുക്കി, തുടർന്ന് പ്രസിഡണ്ട് പി.യൂ .രാജൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അനിൽ പുത്തലത്ത്,ഏ.വി. പ്രേമൻ, എം.മോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് പൂക്കളമൊരുക്കിയ കെ.വി. ഭാർഗ്ഗവനെ വി.പി.മുരളീധരൻ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് വിവിധ രംഗങ്ങളിൽ വ്യക്തിമുദ പതിപ്പിച്ച മുതിർന്ന പൗരന്മാരായമുൻസൈനികനും പൊതുപ്രവർത്തകനുമായ കണ്ണോത്ത് ബാലകൃഷ്ണൻ നായർ,മുൻ കെഎസ്ഇബി എക്സിക്യൂട്ടിവ് എഞ്ചനീയറും, പൊതുപ്രവർത്തകനും സംഘാടകനുമായ എച്ച്.എൽ. ഹരിഹര അയ്യർ, ആദ്ധ്യാത്മിക രംഗത്തും കച്ചവട രംഗത്തും ശോഭിച്ച കെ. യൂ.ഗോവിന്ദപ്പൊതുവാൾ, പ്രശസ്ത അദ്ധ്യാപികയും രാഷ്ട്രീയ പൊതുപ്രവർത്തകയുമായ വി.കെ നളിനി ടി ച്ചർ,  തച്ചുശാസ്ത്ര രംഗത്തെ പ്രഗത്ഭനും കേരളീയ ക്ഷേത്ര നിർമ്മാണത്തിൽ പ്രശസ്തനുമായ ടി.പി. ബാലനാചാരി യെയും അവരവരുടെ ഭവനത്തിൽ എത്തി ഖാദി ഓണക്കോടികൾ നൽകി ഗ്രാമം പ്രതിഭ പ്രസിഡണ്ട് പി.യു രാജൻ ആദരിച്ചു. അനിൽ പുത്തലത്ത്, എ.വി. പ്രേമൻ എന്നിവർ നേതൃത്വം നൽകി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!