വി.വി.ബാലറാം ഫിഡെറേറ്റണ്ട് അഖിലേന്ത്യാചെസ് ടൂർണ്ണമെൻ്റിന് പയ്യന്നൂരിൽ തുടക്കമായി.

പയ്യന്നൂർ: മിഡ് ടൗൺ റോട്ടിയുടെയും ചെസ് അസ്സോസിയേഷൻ കണ്ണൂരിൻ്റെയും ആഭിമുഖ്യത്തിൽ പയ്യന്നൂർ ചിന്മയ വിദ്യാലയത്തിൽ വെച്ച് നടക്കുന്ന വി.വി. ബാലറാം അഖിലേന്ത്യാ ഫിഡെ റേറ്റണ്ട് ചെസ് ടൂർണമെൻ്റിന് തുടക്കമായി.
ടൂർണമെൻ്റിൽ പങ്കെടുക്കാനാത്തെത്തിയ റഷ്യൻ ഗ്രാൻഡ് മാസ്റ്റർ പീറ്റർ കിരിയാകോവ് 30 മികച്ച കളിക്കാരേ ഒറ്റയ്ക്ക് നേരിട്ട് കൊണ്ട് ടൂർണ്ണമെൻ്റിന്ന് തുടക്കംകുറിച്ചു .
ഉച്ചയ്ക്ക് കണ്ണൂർ വിമാനത്തവളത്തിൽ എത്തിയ ഗ്രാൻ്റ് മാസ്റ്ററെ വിമാനത്താവളത്തിൽ നിന്നും ആനയിച്ച് കളിസ്ഥലമായ അന്നൂർ ചിന്മയ വിദ്യാലത്തിൽ എത്തിച്ച് ഗംഭീര സ്വീകരണം നല്കി.
യോഗത്തിൽ ചെസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് വി ശിവസാമി അദ്ധ്യക്ഷതവഹിച്ചു.
ഡോ: കെ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു .
വി പി മനോഹരൻ സ്വാഗതം പറഞ്ഞു. കെ. സുരന്ദ്രൻ , ഗംഗാധരൻ മേലേടത്ത്, ഡോ : ഗൗതം ഗോപിനാഫ്, സുഗുണേഷ് ബാബു , ഈശ്വരൻ പി, രാജീവൻ വി പി, പ്രൊഫ: ദേവദാസ് എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയിലേയും വിദേശത്തെയും 300 ൽ അധികം മികച്ച താരങ്ങൾ ഏറ്റുമുട്ടുന്ന ടൂർണമെൻ്റ് 31 ന് സമാപിക്കും.







