സി.ഐ.എസ്.എഫ്. ജവാൻസ് ഓഫ് കണ്ണൂർ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു

Screenshot
കണ്ണൂർ: സി.ഐ.എസ്.എഫ്. ജവാൻസ് ഓഫ് കണ്ണൂരിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ നടന്നു. കണ്ണൂർ എയർപോർട്ട് സി.ഐ.എസ്.എഫ് കമാൻഡന്റ് നിതിൻകുമാർ ത്യാഗി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
വാർഷിക പൊതുയോഗത്തിനും കുടുംബസംഗമത്തിനും പുറമെ വിവിധ ആദരിക്കൽ ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. വിശിഷ്ട വ്യക്തികൾ, ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ച ജവാന്മാർ, പഠനത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ചാരിറ്റി പ്രവർത്തനങ്ങളും നടന്നു. ബാലികാസദനത്തിലേക്ക് ആവശ്യമായ അത്യാവശ്യ ഉപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറി.







