LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 24, 2026

ടിപ്പർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

0
Screenshot

Screenshot

Spread the love


മയ്യിൽ: റോഡ് കുറുകെ കടക്കുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് മധ്യ വയസ്കൻ മരിച്ചു . നിരന്തോട് ടൗണിലെ പണ്ണേരി വീട്ടിൽ കനകൻ(57) ആണ് മരിച്ചത് . പറശ്ശിനി മുത്തപ്പൻ മടപ്പുരയിലെ കാൻ്റീൻ ജീവനക്കാരനാണ്. ഞായറാഴ്ച വൈകീട്ട് ഏഴിന് മയ്യിൽ സർവീസ് സഹകരണ ബേങ്ക് നിരന്തോട് ശാഖക്ക് മുന്നിൽ വെച്ചാണ് അപകടം നടന്നത്. മയ്യിൽ ഭാഗത്തു നിന്ന് കാഞ്ഞിരോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയാണ് ഇടിച്ചത് . മടപ്പുരയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു . മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് പരിയാരത്തും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഭാര്യ : പണ്ണേരി ശാന്ത. മക്കൾ : മഹേഷ്, മായ. മരുമകൻ: ജലേഷ് (കണ്ണാടിപ്പറമ്പ് )

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!