സർസയ്യിദ് എച്ച്.എസ്.എസിൽ സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Screenshot
തളിപ്പറമ്പ്: സർസയ്യിദ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ് (എസ്.പി.സി.) യൂണിറ്റിന്റെ ഉദ്ഘാടനം കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഉമേഷ് ഗോയൽ നിർവഹിച്ചു. സി.ഡി.എം.ഇ.എ. ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.പി. സുമേഷ്, കേയി സാഹിബ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ കെ. അബ്ദുൽ റഹ്മാൻ, എസ്.പി.സി. അഡീഷണൽ നോഡൽ ഓഫീസർ കെ. പ്രസാദ്, തളിപ്പറമ്പ് നഗരസഭ കൗൺസിലർ പി. റഫീഖ്, തളിപ്പറമ്പ് ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ടി.കെ. നിധീഷ്, സ്കൂൾ പ്രിൻസിപ്പാൾ പി.എസ്. അൻവർ, പ്രധാനാദ്ധ്യാപകൻ എ. മഹറൂഫ്, പി.ടി.എ. പ്രസിഡന്റ് മുനീർ മർഹബ, നിഷാ വിനോദ് കുമാർ, കെ.വി.ടി. മുസമ്മിൽ, കമ്യൂണിറ്റി പൊലീസ് ഓഫീസർ എം.പി. സലീം, എ.പി.വി. മുംതാസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.







