കാർ വാഗ്ദാനം നൽകി 4ലക്ഷം രൂപ തട്ടിയെടുത്തു

പെരിങ്ങോം: കാർവില്പനക്കുണ്ടെന്ന് വിശ്വസിപ്പിച്ച് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാർകാണിച്ച് നാല് ലക്ഷം രൂപതട്ടിയെടുത്തുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. വെള്ളോറ കരിപ്പാൽ സ്വദേശി ജിനു തോമസിൻ്റെ (35) പരാതിയിലാണ് കരിപ്പാലിലെ ടി പി ഹൗസിൽ അബ്ദുൾ റാസിക്കിനെതിരെ പെരിങ്ങോംപോലീസ് കേസെടുത്തത്. 2025 ഏപ്രിൽ 26 നാണ് മറ്റൊരാളുടെ കാർ തൻ്റേതെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും പ്രതി നാല് ലക്ഷം രൂപ കൈപ്പറ്റിയത്. പിന്നീട് പണമോ വാഹനമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







