വിസയ്ക്ക് പണം വാങ്ങി വഞ്ചിച്ച മൂന്നു പേർക്കെതിരെ കേസ്.

കണ്ണപുരം: സോഷ്യൽ മീഡിയയിൽ പരസ്യം നൽകി യുവാവിനുവിസവാഗ്ദാനം നൽകി മൂന്നര ലക്ഷം വാങ്ങി വഞ്ചിച്ച മൂന്നു പേർക്കെതിരെ പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്തു. കണ്ണപുരത്തെ ചുണ്ടയിൽ പി .യു . മഞ്ചു നാഥിൻ്റെ പരാതിയിലാണ് തിരുവനന്തപുരത്തെ ഡ്രിൽ സ്മാർട്ട് ഏജൻസി ഡയരക്ടർ മാരായപവികൃഷ്ണ,സോനു സോജൻ, ജീവനക്കാരൻവിശാഖ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2025 ജൂൺ മാസം മുതൽ 2026 മെയ് മാസം വരെയുള്ള കാലയളവിലാണ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് വിദേശത്തെ ഓയിൽ ആൻ്റ് ഗേസിൻ്റെ ജോലിക്കായി പരാതിക്കാരൻ പ്രതികൾക്ക് 3, 50,000 പല തവണകളായി നൽകുകയും വിസ നൽകാതെ 25000 രൂപമാത്രം തിരികെ നൽകി 3,25,000 രൂപ തിരിച്ച നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







